Skip to content

നാല് കാര്യങ്ങൾ അല്ലാതെ ദീനും ദുനിയാവും നശിപ്പിച്ചിട്ടില്ല… 

ശൈഖുൽ ഇസ്ലാം ഫത്‌വ അൽ-ഹമവിയ്യയിൽ (എന്ന ഗ്രന്ഥത്തിൽ) പറഞ്ഞു:

ജനങ്ങൾ പറയാറുണ്ടായിരുന്നു : “നാല് കാര്യങ്ങൾ അല്ലാതെ ദീനും ദുനിയാവും നശിപ്പിച്ചിട്ടില്ല : പകുതി സംസാരിക്കുന്നവന്, പകുതി പണ്ഡിതന്, പകുതി ഭാഷാജ്ഞാനി, മുറി വൈദ്യൻ”

ശൈഖ് ഉതയ്മീൻ (അദ്ദേഹത്തിന്റെ കബറിന്മേൽ അള്ളാഹു കാരുണ്യം ചൊരിയട്ടെ) പറഞ്ഞു : 

“(പകുതി) സംസാരിക്കുന്നവന് ആണെങ്കിൽ : അവൻ ദീനുകളും അഖീദകളും നശിപ്പിച്ചു, കാരണം അഹ്ലുൽ കലാമിലെ (പിഴച്ച മൻഹജിലും അഖീദയിലും നിലകൊള്ളുന്ന ഒരു വിഭാഗം) കലാമിൽ നിന്ന് കുറച്ച് മാത്രം കൈവരിച്ച അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്താത്ത ആളുകൾ അതിനാൽ  വഞ്ചിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ അഹ്ലുൽ കലാമിലെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയ ആളുകൾ സത്യം മനസ്സിലാക്കി തിരിച്ചു വരികയാണുണ്ടായത്.

പകുതി പണ്ഡിതൻ : രാജ്യങ്ങൾ നശിപ്പിച്ചു, കാരണം അവൻ സത്യം കൊണ്ടല്ലാതെ വിധിക്കും, അങ്ങനെ രാജ്യങ്ങൾ നശിപ്പിക്കും, ഒടുവിൽ ഇയാളുടെ അവകാശം അയാൾക്ക് നൽകും, അയാളുടേത് ഇയാൾക്കും.

പകുതി ഭാഷജ്ഞാനി : കാരണം അവൻ നാവിനെ (സംസാരത്തെ) നശിപ്പിക്കും, എന്തെന്നാൽ അവൻ കരുതും അറബി ഭാഷയുടെ അടിസ്ഥാനങ്ങൾ അവൻ കൈവരിച്ച് കഴിഞ്ഞു എന്ന്. ഒടുവിൽ ഭാഷാ നിയമാനുസൃത തെറ്റുകൾ വരുത്തും, അങ്ങനെ നാവിനെ (സംസാരത്തെ) നശിപ്പിക്കും.

മുറി വൈദ്യൻ : ഇവനാണെങ്കിൽ ശരീരങ്ങളെ നശിപ്പിക്കും, കാരണം അവനു അറിയില്ല, ഒരുപക്ഷേ മരുന്നു കുറിച്ച് കൊടുക്കുകയും അത് രോഗമായി മാറുകയും ചെയ്യും, ചിലപ്പോൾ അവൻ മരുന്ന് കുറിച്ച് കൊടുക്കില്ല അങ്ങനെ ആ രോഗി മരിച്ചു പോവുകയും ചെയ്യും. 

വിവർത്തനം : യാസിർ ബിൻ അയ്യൂബ്

Categories

Knowledge