Skip to content

നബി ﷺ യുടെ    മാതാവിനെ പരാമർശിക്കുമ്പോൾ   رضي الله عنها എന്ന് പറയുന്നതിന്റെ വിധി 

ചോദ്യം : 

നബി ﷺ യുടെ  മാതാവിനെ പരാമർശിക്കുമ്പോൾ   رضي الله عنها എന്ന് പറയുന്നതിന്റെ വിധി എന്താണ് ?

ഉത്തരം : 

ഇത് അനുവദനീയമല്ല. നബി ﷺ യുടെ ഉമ്മയെകുറിച്ച്  പരാമർശിക്കപെട്ടപ്പോൾ സഹാബികൾ ആരും തന്നെ  رضي الله عنها എന്ന് പറഞ്ഞിട്ടില്ല. 
കാരണം നബി ﷺ തന്റെ ഉമ്മക്ക് വേണ്ടി പാപമോചനം തേടുന്നതിനായി അല്ലാഹുവിനോട്   അനുവാദം ചോദിച്ചപ്പോൾ അനുവാദം കൊടുക്കുന്നതിനു പകരം കബർ സന്ദർശനത്തിനാണ് അനുവാദം കൊടുത്തത്.(മുസ്ലിം-2303 ) അവർക്കു(നബി ന്റെ മാതാവിന് ) വേണ്ടി പാപമോചനം നേടാൻ അല്ലാഹു അനുവാദം കൊടുക്കാത്തതിനാൽ   رضي الله عنها എന്ന് പറയുന്നത് ശരിയല്ല. 

ഇത് അല്ലാഹുവിൽ നിന്നുള്ള നിയമമാകുന്നു. നബി ﷺ പിതാവിന്റെ കാര്യത്തിലും ഇതു തന്നെ .  നബി ﷺ യോട് സ്വഹാബിമാരിൽ ഒരാൾ ചോദിച്ചു ‘എന്റെ പിതാവ് എവിടെ ആകുന്നു ?’
നബി ﷺ പറഞ്ഞു എന്റെ പിതാവും  നിന്റെ പിതാവും  നരകത്തിലാകുന്നു .

[അബു ദാവൂദ് 4718, ഷെയ്ഖ് അൽബാനി ഇത് സ്വഹീഹ് ആക്കിയിട്ടുണ്ട്  ]

ഈ സമ്പ്രദായം സലഫുകളിൽ (മുൻഗാമികൾ) ഇല്ല. എന്നാൽ  സൂഫികളും  വൈകാരിക വികാരങ്ങൾ പ്രകടിപ്പിക്കുന്ന ജനങ്ങളും തെളിവുകൾക്കും രേഖകൾക്കും എതിരായി പോകുന്നു. ഇത് ശരിയല്ല.

ഇതിൽ  കൂടുതൽ നബി ﷺ യുടെ മാതാവിനെ  കുറിച്ച്‌ സംസാരിക്കാൻ അനുവാദമില്ല. കാരണം അത്  പ്രവാചകനെ നിന്ദിക്കലാകുന്നു. പ്രവാചകന്റെ  ﷺ പിതാവിന്റെ കാര്യത്തിലും ഇങ്ങെനെ തന്നെ. പ്രവാചകൻ  ﷺ അറിയിച്ചു തന്നത് പരാമർശിക്കുകയും ഈ  കാര്യത്തിൽ അധികരിച്ച  സംസാരം ഒഴിവാക്കുകയും ചെയ്യുക.

ഷെയ്ഖ്‌ അബൂ ബിലാൽ അൽ ഹദ്‌റമി

വിവർത്തനം : അബു ജിഹാദ് 

Source

Categories

Knowledge