Skip to content

നീ ആരാണ്?  കണ്ടവനെയൊക്കെ ഹിസ്ബി ആക്കാന്‍ നീ ആരാണ്?

(ചോദ്യകര്‍ത്താവ് ) പറയുന്നു “നീ ആരാണ്? കണ്ടവനെയൊക്കെ ഹിസ്ബി ആക്കാന്‍ നീ ആരാണ്?

നീ നിന്റെ പാപങ്ങളെ കുറിച്ച് ചിന്തിക്കൂ.

ഉത്തരം : നല്ല കാര്യം. നമ്മള്‍ തൗബയുടെ കാര്യത്തില്‍ ശ്രദ്ധിക്കുക, അമലുകള്‍ നന്നാക്കാന്‍ പരിശ്രമിക്കുക.
എന്നാല്‍ ആരാണോ ഹിസ്ബിയ്യത്ത്‌ സ്ഥിരപ്പെട്ടത്‌ , അവനെ ക്കുറിച്ച്  “അവന്‍ ഹിസ്ബി ആണ്” എന്ന് പറയുകയും ചെയ്യാം.

അത് രണ്ടും തമ്മില്‍ യാതൊരു വൈരുദ്ധ്യവും ഇല്ല.
കാര്യങ്ങള്‍ തമ്മില്‍ അടിപ്പിക്കേണ്ട കാര്യമില്ല !

നമ്മുടെ സഹോദരന്‍ അബൂ ദുജാന
പറഞ്ഞു “ഞാന്‍ ഒരിക്കല്‍ മുഹമ്മദ്‌ സഫ്വത് നൂറുദീന്‍ എന്ന ഒരു ഈജിപ്ത് കാരന്റെ ഒരു പ്രഭാഷണം കേട്ടു.
ശേഷം ഞാന്‍ ചോദിച്ചു : ഷെയ്ഖ്‌, ഇന്നാലിന്ന വ്യക്തിയുടെ ഹാലെന്താണ് ? അയാള്‍ പറഞ്ഞു “നീ നിന്റെ കാര്യം നോക്ക് ,നിന്റെ സ്വര്‍ഗം അന്വേഷിക്കൂ” ഞാന്‍ പറഞ്ഞു “ഞാന്‍ എന്റെ സ്വര്‍ഗത്തിന് വേണ്ടി തന്നെ ആണ് ചോദിക്കുന്നത് ,

എനിക്ക് സത്യവും അസത്യവും തിരിച്ചറിയാന്‍ വേണ്ടി ”
എന്ത് മനോഹരമായ ഉത്തരം!
*നമ്മള്‍ ഇന്നയാൾ ഹിസ്ബി ആണ് ഇന്നയാള്‍ ഇങ്ങനെ ഇങ്ങനെ ഒക്കെ ആണ് എന്ന് പറയുന്നത് , നമ്മുടെ സ്വര്‍ഗത്തിന് വേണ്ടി , നമ്മുടെ സഹോദരങ്ങളുടെ ഗുണത്തിന് വേണ്ടി ഒക്കെത്തന്നെ ആണ്.*

*നമ്മുടെ സഹോദരങ്ങള്‍ അഴകുഴമ്പന്മാരുടെ കൂടെ ഒരു അഴകുഴമ്പനായി മാറാതിരിക്കാന്‍ വേണ്ടി , അവര്‍ ഈ പിഴച്ച വാദങ്ങളില്‍ പെട്ട് പോകാതിരിക്കാന്‍ വേണ്ടി!*

സ്വന്തം കാര്യം നോക്കുകയും സ്വന്തം ആത്മാവിനെ നന്നാക്കുകയും തന്റെ പാപങ്ങളില്‍ നിന്ന് പശ്ചാത്തപിക്കുകയും ഒക്കെ തന്നെ ആണ് മുസ്ലിമിന്റെ ബാധ്യത.
അതോടൊപ്പം തന്നെ അവന്‍ തിന്മ വിലക്കുകയും വേണം. അതെ ,തിന്മ വിലക്കണം

തിന്മ വിലക്കൽ അല്ലാഹുവിന്റെ ദീനില്‍ പെട്ടതാണു

അവനോടു “നീ ആര് ?” എന്ന് ചോദിക്കാന്‍ പാടില്ല .

എങ്ങനെ ചോദിക്കും  “നീ ആര്?”!! എന്ന് .
ഞാന്‍ മനുഷ്യരില്‍ പെട്ട ഒരു മനുഷ്യനാണ് , എന്നെ റബ്ബുല്‍ ആലമീനായ അള്ളാഹു ഉത്തരവാദപ്പെടുത്തിയതാണ്
ഞാനൊരു തിന്മ കണ്ടാല്‍ അത് കൈ കൊണ്ട് തടയും , പറ്റിയില്ലെങ്കില്‍ നാവു കൊണ്ട് എതിര്‍ക്കും അതിനും പറ്റിയില്ലെങ്കില്‍ മനസ്സ് കൊണ്ട് വെറുക്കുകയെങ്കിലും ചെയ്യും .

ഇതില്‍ നിന്ന് എന്നെ തടയാന്‍ നോക്കുകയാണോ ?!
ഇല്ല, ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒരാള്‍ക്കും ഒഴിഞ്ഞു മാറാനാകില്ല. ആണെന്നോ പെണ്ണെന്നോ അടുത്തവനെന്നോ അകലെയുള്ളവനെന്നോ വ്യത്യാസമില്ലാതെ
എങ്ങനെ “നീ ആര്?” എന്ന് ചോദിക്കും?
അള്ളാഹു ഉത്തരവാദമേൽപ്പിച്ച ഒരു വ്യക്തിയാണ് ഞാനും.

(നിങ്ങളില്‍ ആരാണോ ഒരു തിന്മ കാണുന്നത് അവന്‍ അത് കൈ കൊണ്ട് തടയട്ടെ, സാധിക്കുന്നില്ലെങ്കില്‍ നാവു കൊണ്ട് എതിര്‍ക്കട്ടെ അതിനും സാധിക്കാത്ത പക്ഷം മനസ്സ് കൊണ്ട് അതിനെ വെറുക്കട്ടെ. അതാണ്‌ ഈമാനിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥ. )

പിന്നെ, ആളുകളെ കൊച്ചാക്കുന്നത്‌ ശരിയല്ല

(മനുഷ്യരെ നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായാണ് പടച്ചിരിക്കുന്നത്‌ . നാം നിങ്ങളെ തമ്മില്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് ഗോത്രങ്ങളും വര്‍ഗങ്ങളും ആയി തിരിച്ചിരിക്കുന്നത്.
\നിങ്ങളില്‍ ഏറ്റവും അധികം തഖ്‌വ ഉള്ളവനാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍.))

അല്ലാഹുവാണെ സത്യം !

“നീ ആരെടാ?” എന്ന് ഞാന്‍ ചോദിക്കുന്ന ആളുടെ അടുത്ത് ഒരു പക്ഷെ എന്റെ അടുത്തുള്ളതിനെക്കാൾ ഖൈർ ഉണ്ടായേക്കാം.

കൊച്ചാക്കേണ്ടത്‌ ബാത്വിലിന്റെ ആളുകളെ ആണ്. അവരോടു നീ ആരാണ് നീ ആരെടോ എന്നൊക്കെ ചോദിക്കാം.

എന്നാല്‍ ഖൈറിൽ ഉള്ള ഒരാളെ ഇങ്ങനെ പരിഹസിച്ചു കൂടാ,

ബാത്വിലിന്റെ ആളുകളെ താഴ്ത്തിക്കെട്ടുന്നത്  സലഫിന്റെ ചര്യ യാണ് . അതിന്റെ തെളിവുകള്‍ പറയാന്‍ തുടങ്ങിയാല്‍ നീണ്ടു പോകും

ഷെയ്ഖ്‌ യഹ്‌യ അല്‍ഹജൂരി حفظه الله