Skip to content

ഇഹലോകത്തിന്‍റെ കാര്യം തീര്‍ത്തും വിലയില്ലാത്തതാണ്…. 

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു:

“ഇഹലോകത്തിന്‍റെ കാര്യം തീര്‍ത്തും വിലയില്ലാത്തതാണ്. അതിലെ ഏറ്റവും വലുത് യഥാര്‍ഥത്തില്‍ വളരെ ചെറുതാണ്. ഐഹിക ലോകത്തില്‍ നേടാവുന്നതിന്‍റെ അങ്ങേയറ്റം അധികാരവും സമ്പത്തുമാണ്.”

”അധികാരമുള്ളവന്‍ അങ്ങേയറ്റം പോയാല്‍ ഫിര്‍ഔനിനെ പോലെയാകും; അവനെയാകട്ടെ അല്ലാഹു കടലില്‍ മുക്കിക്കൊന്നു കൊണ്ട് അഹങ്കാരത്തിന് മറുപടികൊടുത്തു.”

”ഇഹലോകത്തിന്‍റെ കാര്യം തീര്‍ത്തും വിലയില്ലാത്തതാണ്’സമ്പത്തുള്ളവന്‍ അങ്ങേയറ്റം പോയാല്‍ ഖാറൂനിനെ പോലെയാകും; അന്ത്യനാള്‍ വരെ ഭൂമിയിലേക്ക് ആഴ്ത്തപ്പെടുന്ന രൂപത്തില്‍ അല്ലാഹു അവനെ ഭൂമിയിലേക്ക് താഴ്ത്തി.”

(മജ്മൂഉല്‍ ഫതാവ: 28/615-616)