Skip to content

ഖിബ്‌ലയിലേക്ക്‌ അഭിമുഖമായി ഉറങ്ങുക എന്നത് സുന്നത്താണോ ?

ഷെയ്ഖ് ഇബ്നു-ഉതൈമീൻ 

ചോദ്യം

ഉറക്കത്തിലോ അല്ലെങ്കിൽ ഉറങ്ങാൻ കിടക്കുമ്പോഴോ ഖിബ്‌ലക്ക് നേരെ തിരിഞ്ഞു കിടക്കുക എന്നത്  റസൂൽ (ﷺ)ന്റെ  ചര്യയിൽ പെട്ടതാണോ ? അത്‌ തെളിയിക്കുന്ന എന്തെങ്കിലും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടോ , അത്‌ പോലെ തന്നെ ഖിബ്‌ലയിലേക്ക്‌ തിരിഞ്ഞ്‌ കിടക്കുമ്പോൾ കാൽ എവിടെയായിരിക്കണം? 

ഉത്തരം 

ഖിബിലയിലേക്ക് അഭിമുഖമായി ഉറങ്ങൽ സുന്നത്താണോ എന്ന് എനിക്ക് അറിയുകയില്ല.
എന്നിരുന്നാലും അറിയപ്പെട്ട ഒരു ഹദീസുണ്ട്‌  
الكعبة قبلتكم أحياء وأمواتاً

ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി കഅബ നിങ്ങളുടെ ഖിബല ആക്കിയിരിക്കുന്നു 

[ഇതിനു സമാനമായ ഒന്ന് ആബു ദാവൂദ്‌ 2875 ൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌ , അത്‌ സഹീഹ്‌ സുനൻ അബീ ദാവൂദ്‌ 2875 ൽ അൽബാനി ഹസൻ ആയി രേഖപ്പെടുത്തിയിട്ടുമുണ്ട്‌ ]

ഇത് സാധാരണമാണ്.  ഉറക്കത്തിലേക്കു പ്രവേശിക്കുമ്പോൾ ഒരാൾ ഖിബ്‌ലക്ക്‌ നേരെ തിരിഞ്ഞു കിടക്കുക എന്നത് 
എന്നാൽ സുന്നത്തിൽ സ്ഥിരപ്പെട്ടു വന്നതെന്തെന്നാൽ, വലതു വശം ചാഞ്ഞു കിടക്കൽ  ആണ് ഉത്തമം എന്നാണ്. 

എന്നിരുന്നാലും, ചിലർ മലർന്നും  കമിഴ്ന്നും  ഇടതു കയ്യിന്റെ മുകളിൽ ചാഞ്ഞു കിടക്കുന്നതൊക്കെ കാണാം. ഇത് സുന്നത്തിനു എതിരാണ്. 

അങ്ങനെയിരിക്കെ ഏറ്റവും ഉത്തമം വലതു വശം ചാഞ്ഞു കിടക്കൽ ആണ്. നിങ്ങൾ വലതു വശം ചാഞ്ഞു കിടക്കുകയും  ഉറക്കത്തിൽ വല്ല ദുസ്വപ്നവും കാണുകയാണെങ്കിൽ  നിങ്ങൾ വശം മാറി ഇടതു ചാഞ്ഞു കിടക്കുക. ഇത് സൂചിപ്പിക്കുന്നത് വലതു വശം ചാഞ്ഞു കിടക്കൽ നിർബന്ധമല്ല മറിച്ചു ഉത്തമം ഇതാകുന്നു.
اللقاءات الرمضانية ص ٥٤٢-٥٤٣

വിവർത്തനം : അബു ജിഹാദ് മഹറൂഫ് 

Source 

Categories

Knowledge