Skip to content

മൂന്ന് കാര്യങ്ങൾ ഉപേക്ഷിക്കുന്നത്‌ വരെ ഇബാദത്തിന്റെ മാധുര്യം ഞാൻ അനുഭവിച്ചിട്ടില്ല…. 

അഹ്‌മദ്‌ ബ്നു ഹർബ് رحمه الله പറഞ്ഞു :

അല്ലാഹുവിനു ഞാൻ അമ്പത് വർഷം ഇബാദത്ത് ചെയ്തു, മൂന്ന് കാര്യങ്ങൾ ഉപേക്ഷിക്കുന്നത്‌ വരെ ഇബാദത്തിന്റെ മാധുര്യം ഞാൻ അനുഭവിച്ചിട്ടില്ല :

ജനങ്ങളുടെ തൃപ്തി ഞാൻ ഉപേക്ഷിച്ചു അങ്ങനെ എനിക്ക് ഹഖ്‌  പറയാൻ കഴിവ് ലഭിച്ചു.

തെമ്മാടികളുമായുള്ള കൂട്ടുകെട്ട് ഞാൻ ഉപേക്ഷിച്ചു അങ്ങനെ സദ്‌വൃത്തരായ കൂട്ടുകാരെ എനിക്ക് ലഭിച്ചു.

ദുനിയാവിന്റെ മാധുര്യം ഞാൻ ഉപേക്ഷിച്ചു അങ്ങനെ എനിക്ക് പരലോകത്തിന്റെ മാധുര്യം ലഭിച്ചു.

വിവർത്തനം: യാസിർ ബ്നു അയൂബ്