Skip to content

ബിസ്മില്ലാഹി റഹ്മാനി റഹീം എന്നതിന്റെ ശ്രേഷ്ഠതകൾ

➖ബിസ്മില്ലാഹി റഹ്മാനി റഹീം എന്നത് ഖുർആനിലെ ഒരു ആയത്താകുന്നു. 

സ്വഹീഹായ സനദോടെ സുനൻ അബൂദാവൂദിൽ വന്ന അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെ (رضي الله عنه) ഹദീസിൽ ഉള്ളത് പോലെ.  അദ്ദേഹം പറഞ്ഞു അല്ലാഹു ഈ ആയത്ത്(بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ) അവതരിപ്പിക്കുന്നത് വരെ റസൂലിന്  (صلى الله عليه وسلم) ഖുർആനിലെ സൂറത്തുകൾ എങ്ങനെ വേർതിരിക്കണം എന്ന് അറിയില്ലായിരുന്നു.  ഈ ആയത്ത് അല്ലാഹു അവതരിപ്പിച്ചത് ഖുർആനിലെ സൂറത്തുകളെ വേർതിരിക്കാൻ വേണ്ടിയാണ്. അപ്പോൾ ഇതാണ് സബബുന്നുസൂൽ.  ചില ഉലമാക്കൾ ഈ ഹദീസിനെ ബിസ്മില്ലാഹി റഹ്മാനിറഹീം എന്ന ഈ ആയത്ത് ഇറങ്ങാൻ ഉള്ള സബബുന്നുസൂൽ ആയി പറഞ്ഞിട്ടുണ്ട്. എനിക്ക് ഈ പ്രയോജനം ലഭിച്ചത് ഷെയ്ഖ് അബൂ അംറിൽ (حفظه الله) നിന്നാണ്. എല്ലാ സൂറത്ത് തുടങ്ങുമ്പോഴും ഈ ആയത്ത് കൊണ്ട് തുടങ്ങൽ ശ്രേഷ്ഠമാണ് (സൂറത്തു തൌബ ഒഴിച്ച്).  

➖എല്ലാ ഉലമാക്കളും ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ് ബിസ്മില്ലാഹി റഹ്മാനിറഹീം എന്നത് സൂറത്ത് നംലിലെ ഒരു ആയത്തിന്റെ ഭാഗം ആണ് എന്നത് 

(إِنَّهُ مِنْ سُلَيْمَانَ وَإِنَّهُ بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ * أَلَّا تَعْلُوا عَلَيَّ وَأْتُونِي مُسْلِمِينَ)

തീര്‍ച്ചയായും അത് സുലൈമാന്‍റെ പക്കല്‍ നിന്നുള്ളതാണ്‌. ആ കത്ത് ഇപ്രകാരമത്രെ. ബിസ്മില്ലാഹി റഹ്മാനിറഹീം‍. എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും, മുസ്ലീമീങ്ങളായിക്കൊണ്ട് നിങ്ങള്‍ എന്‍റെ അടുത്ത് വരികയും ചെയ്യുക.

[സൂറത്തു നമ്ൽ : 30, 31]

➖ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ബിസ്മില്ലാഹി റഹ്മാനിറഹീം കൊണ്ട് തുടങ്ങുന്നത് മറ്റുള്ള നബിമാരുടെയും സുന്നത്ത് ആണ് എന്ന്

➖നമ്മുടെ നബിയെ (صلى الله عليه وسلم) സംബന്ധിച്ചാണെങ്കിൽ അദ്ദേഹത്തിന്റെ സുന്നത്തിൽ പെട്ടതാണ് അദ്ദേഹത്തിന്റെ കത്തുകളും, എഴുത്തുകളും, കഴിക്കലും, കുടിക്കലും (കഴിക്കുമ്പോഴും, കുടിക്കുമ്പോഴും ബിസ്മില്ല എന്ന് മാത്രമെ പറയുകയുള്ളൂ) ഒക്കെ ബിസ്മില്ലാഹി റഹ്മാനിറഹീം എന്നത് കൊണ്ട് തുടങ്ങുക എന്നത്.                        

അലി ( رضي الله عنه) യോട് റസൂൽ (صلى الله عليه وسلم) മുസ്‌ലിമീങ്ങളുടെയും മുശ്രിക്കുകളുടെയും ഇടയിൽ സമാധാനം ഉണ്ടാക്കാൻ വേണ്ടി എഴുതാൻ ആവശ്യപ്പെട്ടപ്പോൾ, തുടങ്ങിയത് ‘ബിസ്മില്ലാഹി റഹ്മാനിറഹീം’ കൊണ്ടാണ്. 

➖അബൂബക്കർ(رضي الله عنه) ബഹ്റെയ്നിലേക്ക് അനസ് (رضي الله عنه) വിന്റെ പക്കൽ നിയമപരമായ സകാത്തിനെ വിശദീകരിച്ചു കൊണ്ടുള്ള ഒരു കത്ത് അയക്കുകയുണ്ടായി. അത് തുടങ്ങിയത് ‘ബിസ്മില്ലാഹി റഹ്മാനിറഹീം’ കൊണ്ടായിരുന്നു എന്ന് സ്വഹീഹ് ബുഖാരിയിൽ അനസ് (رضي الله عنه) വിന്റെ രിവായത്തിൽ കാണാം.

➖അല്ലാഹു അവന്റെ പ്രവാചകനെ പഠിപ്പിച്ച ഒരു മര്യാദയാണ് പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ അല്ലാഹുവിന്‍റെ നാമം കൊണ്ട് തുടങ്ങുക എന്നത് എന്ന് ഇമാം ഇബ്നു ജരീർ അത്ത്വബരി (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറിൽ പറയുകയുണ്ടായി. 

➖ഉലമാക്കൾ അവരുടെ പ്രസംഗങ്ങൾ, കത്തുകൾ , കിത്താബുകൾ ഒക്കെ തുടങ്ങുമ്പോൾ ഇത് പിൻപറ്റിയിരുന്നു .                      

➖ഉലമാക്കൾ പരാമർശിച്ചിട്ടുള്ളത് ഇപ്രകാരമാണ് :

تَبَرُكً واسْتِعانَة- (തബറുകൻ വസ്തിആന) 

1. അല്ലാഹുവിന്റെ അനുഗ്രഹം ചോദിക്കൽ.  നമ്മൾ ഏത് കാര്യമാണോ ചെയ്യുന്നത് ആ കാര്യത്തിൽ അനുഗ്രഹം ചോദിച്ചു കൊണ്ട് ചെയ്യുന്നു. അല്ലാഹു അതിൽ നിന്നെ അനുഗ്രഹിക്കുക ആണെങ്കിൽ, അത് കൂടുതൽ പ്രയോജനം ഉള്ളതായി തീരുന്നു.  അത് അനുഗ്രഹീതമായി തീരുന്നു.  അത് വിജയകരമായി തീരുന്നു.

2. അല്ലാഹുവിനോട് സഹായം ചോദിക്കൽ. 

➖ബിസ്മില്ലാഹി റഹ്മാനിറഹീം എന്നതിലെ ‘ب’ ഇസ്ത്തിആനയെ സൂചിപ്പിക്കുന്നു.

➖ബിസ്മില്ലാഹിറഹ്മാനിറഹീം എന്നതിനെ മൊത്തത്തിൽ ചുരുക്കത്തിൽ ‘ബസ്മല’ എന്ന് പറയാറുണ്ട്.                        

മുശ്രിക്കുകളോട് വിഭിന്നരാകുക എന്നത് കൂടി ‘ബിസ്മില്ലാഹി റഹ്മാനിറഹീം’ എന്ന് തുടങ്ങുന്നത് കൊണ്ട് ഉണ്ട്.  കാരണം മുശ്രിക്കുകൾ അവർ ആരാധിക്കുന്നവരെ വിളിച്ചു കൊണ്ടാണ് കാര്യങ്ങൾ തുടങ്ങുക.  

➖ബിസ്മില്ലാഹി റഹ്മാനിറഹീം എന്നതിൽ അല്ലാഹു അവന്റെ മൂന്ന് നാമങ്ങൾ പറയുന്നു.

1. അല്ലാഹ് – الله 

2. റഹ്മാൻ  – الرحمن 

3. റഹീം – الرحيم

➖അല്ലാഹ് എന്ന പേര് ഖുർആനിൽ രണ്ടായിരത്തിൽ കൂടുതൽ ഇടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.  അല്ലാഹ് എന്ന നാമത്തിനെ ‘ലഫ്ദുൽ ജലാല'( لفظ الجلالة) എന്ന് പറയും. 

➖ലഫ്ദുൽ ജലാല സൂറത്തുൽ മുജാദില’യിലെ എല്ലാ ആയത്തിലും ഉണ്ട് 

➖ചില ഉലമാക്കൾ ലഫ്ദുൽ ജലാലയെ (اللّه) ഏറ്റവും മഹത്തായ നാമം (الإسم الأعظم) ആയിട്ടാണ് പരിഗണിച്ചിട്ടുള്ളത്. 
അനസ് ബ്നു മാലിക് , ബുറൈദ (رضي الله عنهـما) എന്നിവരുടെ ഹദീസിൽ ഉള്ളത് പോലെ : 

 “ആരെങ്കിലും അല്ലാഹുവിന്‍റെ ഈ മഹത്തായ നാമം കൊണ്ട് ചോദിച്ചാൽ അവന് കൊടുക്കും,അവന് ഉത്തരം നല്‍കും.”                  

➖മറ്റു ചില ഉലമാക്കൾ പറഞ്ഞിട്ടുള്ളത് ഏറ്റവും മഹത്തായ നാമം അൽ-ഹയ്യുൽ ഖയ്യൂം (الحي القيوم) എന്നാണെന്നാണ്.  വേറെ പല അഭിപ്രായങ്ങളും ഉണ്ട്.
എന്നാൽ (إن شاء الله) ഏറ്റവും ശരി എന്ന് തോന്നുന്നത് ഏറ്റവും മഹത്തായ നാമം ലഫ്ദുൽ ജലാല ആണെന്നതാണ്.

-കാരണം ഏറ്റവും മഹത്തായ നാമത്തെ പറ്റി പ്രതിപാദിക്കുന്ന എല്ലാ തെളിവുകളിലും പരാമർശിക്കപ്പെട്ടിട്ടുള്ളത് ലഫ്ദുൽ ജലാല ആണ്. മറ്റുള്ള എല്ലാ നാമങ്ങളും വരുന്നത് ഈ നാമത്തിനെ തുടര്‍ന്നാണ്. 

-സൂറത്തുൽ ഹഷ്റിലെ അവസാന ഭാഗത്ത് കാണാം:
  

(هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَٰنُ الرَّحِيمُ * هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ * هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ)

[സൂറത്തുൽ ഹഷ്റ് 22 – 24]

[താനല്ലാതെ യാതൊരു ഇലാഹുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ റഹ്മാനും റഹീമും ആകുന്നു. 

താനല്ലാതെ യാതൊരു ഇലാഹുമില്ലാത്തവനായ അല്ലാഹുവാണവന്‍. അൽ-മലിക് (الملك) അൽ-ഖുദ്ദൂസ്(القدوس) അസ്സലാമ് (السلام) അൽ-മുഅ്മിന്(المؤمن) അൽ-മുഹൈമിന്(المهيمن) അൽ-അസീസ്(العزيز) അൽ-ജബ്ബാർ(الجبار) അൽ-മുതകബ്ബിർ(المتكبر) ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍!

അൽ-ഹാലിഖ് (الخالق) അൽ-ബാരിഅ്(البارئ) അൽ-മുസവ്വിർ(المصور) ആയ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്‌. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ അൽ-അസീസും(العزيز) അൽ-ഹകീമും(الحكيم)]*

[കുറിപ്പ് : ഈ ആയത്തുകളിൽ വന്ന അല്ലാഹുവിന്‍റെ നാമങ്ങൾ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോൾ പൂര്‍ണമായ അർത്ഥം ലഭിക്കാത്തതിനാൽ അവ അറബിയിൽ തന്നെ ആണ് കൊടുത്തിരിക്കുന്നത്] 

ഈ മൂന്നു ആയത്തുകളിലും അല്ലാഹു തുടങ്ങിയത് ലഫ്ദുൽ ജലാല കൊണ്ടാണ്. 

-അല്ലാഹു ആകുന്നു,അല്ലാഹു ആകുന്നു, അല്ലാഹു ആകുന്നു എന്നിങ്ങനെ തുടങ്ങി അല്ലാഹുവിന്‍റെ ഇരുപതോളം നാമങ്ങൾ ഈ ഭാഗത്തു പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. 

-ഇൻ ഷാ അല്ലാഹ് ലഫ്ദുൽ ജലാലയാണ് ഏറ്റവും മഹത്തായ നാമം (الإسم الأعظم) എന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം. 

➖എന്താണ് ലഫ്ദുൽ ജലാല (അല്ലാഹ്) എന്ന നാമത്തിന്റെ അർത്ഥം? 

ഈ വാക്ക് അൽ ഇലാഹ് എന്ന നാമത്തിൽ നിന്നും എടുത്തതാണ് എന്നാണ് ഇബ്നുൽ ഖയ്യിം  رحمه الله പറഞ്ഞിട്ടുള്ളത്, അത് പോലെ തന്നെ മറ്റു ഉലമാക്കളും പറഞ്ഞിട്ടുള്ളത്.  അൽ ഇലാഹ് എന്നതിന്റെ അർത്ഥം ആരാധിക്കപ്പെടുന്നവൻ എന്നാണ്. സ്‌നേഹത്തോടും മഹത്വപ്പെടുത്തിക്കൊണ്ടും(محبة وتعظيما) ആരാധിക്കപ്പെടുന്നവൻ എന്നാണ് അല്ലാഹ് എന്നതിന്റെ അർത്ഥം. 

റഹ്മാൻ, റഹീം എന്നിവ അല്ലാഹു തബാറക വതആലയുടെ രണ്ട് നാമങ്ങളാണ്. റഹ്മാൻ സൂചിപ്പിക്കുന്നത് അല്ലാഹുവിന്‍റെ ഒരു ഗുണത്തെയെയാണ് (صفة). അത് അല്ലാഹുവിനെ കുറിച്ചുതന്നെയുള്ള ഒരു വിവരണം ആണ്. ഇതിനെ നമ്മൾ സ്വിഫത്തുൻ ദാത്തിയ്യ (الصفة الذاتية ) എന്ന് പറയും.  അൽ ജമീൽ എന്ന നാമം പോലെ.  ഇതിനെ നമ്മൾ സ്വിഫ ദാത്തിയ്യ (الصفة الذاتية ) എന്ന് പറയും. അതിന്റെ അർത്ഥം അല്ലാഹുവാണ് ഏറ്റവും സൗന്ദര്യം ഉള്ളവൻ എന്നതാണ്.  സൗന്ദര്യം എന്നത് അല്ലാഹുവിൽ ഉള്ളതാണ്.  അൽ-ഹയ്യ് (എന്നെന്നും ജീവിക്കുന്നവൻ) എന്നത് പോലെ.  അല്ലാഹുവിനെ കുറിച്ച് തന്നെ ഉള്ള ഒരു വിവരണം ആണ് അത്.  

-‘റഹ്മാൻ’ (ഏറ്റവും കരുണയുള്ളവൻ) എന്നത് സ്വിഫത്തു ദാത്തിയ്യ(الصفة الذاتية) ആണ്.  ഇത് അല്ലാഹുവിനെ കുറിച്ചുള്ള വിവരണമാണ്.

-‘റഹീം’ അല്ലാഹുവിന്‍റെ ഒരു പ്രവർത്തിയെ ആണ് സൂചിപ്പിക്കുന്നത് അതായത് അല്ലാഹു അവന്റെ സൃഷ്ടികളോട് കാണിക്കുന്ന റഹ്മത്ത്.അല്ലാഹുവിന്‍റെ ഈ റഹ്മത്ത് അവന്റെ സൃഷ്ടികളിലേക്ക് വ്യാപിക്കുന്നതാണ്

-‘റഹീം’ എന്നാൽ അല്ലാഹുവിന്‍റെ ഒരു പ്രവർത്തിയെ ആണ് സൂചിപ്പിക്കുന്നത് എന്നാൽ റഹ്മാൻ എന്നത് അല്ലാഹുവിനുള്ള ഒരു ഗുണത്തിന്റെ വിവരണം ആണ്. അല്ലാഹുവിന്റെ സൗന്ദര്യവും ജീവനും പോലെ.  അത് സൃഷ്ടികളുമായി ബന്ധമുള്ളതല്ല, അല്ലാഹുവിന്‍റെ ഏതെങ്കിലും ഒരു പ്രവർത്തിയുമായും ബന്ധമുള്ളതല്ല. 

ഇതാണ് റഹ്മാനും റഹീമും തമ്മിൽ ഉള്ള വ്യത്യാസമായി ഇമാം ഇബ്നുൽ ഖയ്യിം (رحمه الله) പറയുന്നത്.

റഹ്മാൻ എന്നതിന്റെ ഘടന (فعلان) വ്യക്തമാകുന്നത് അത് അല്ലാഹുവിനെ കുറിച്ചുള്ള വിവരണമാണെന്നാണ്
ഈ രണ്ട് നാമങ്ങളും ഒരു ഇടത്ത് പ്രസ്താവിക്കുക വഴി അല്ലാഹുവാണ് ഏറ്റവും കരുണ ഉള്ളവനെന്നത് അല്ലാഹു ഊന്നി പറയുകയാണ്.  നമ്മൾ ഇത് മനസ്സിലാക്കണം.  ജീവിതത്തിൽ നമ്മൾ ഒരിക്കലും അല്ലാഹുവിന്റെ റഹ്മത്തിനെ സംബന്ധിച്ച് ആശയറ്റവർ ആകാൻ പാടില്ല. 
മറ്റൊരു വ്യത്യാസം, റഹ്മാൻ എന്ന നാമം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ഉപയോഗിക്കാൻ പാടുള്ളതല്ല എന്നതാണ്. 

ഇത് മറ്റ് സൃഷ്ടികൾക്ക് ഉപയോഗിക്കൽ അനുവദനീയം അല്ല,  ഇത് അല്ലാഹുവിനു മാത്രം പ്രത്യേകമായുള്ളതാണ്.  അൽ-ഹാലിഖ് (الخالق), അർ-റാസിഖ് (الرازق) എന്നീ നാമങ്ങൾ പോലെ. 

എന്നാൽ ‘റഹീം’ എന്നത് അല്ലാഹുവിന്റെ സൃഷ്ടികളിലേക്ക് ചേർത്തു പറയാവുന്നതാണ് (ആ സൃഷ്ടിക്ക് അനുയോജ്യമായ വിധത്തിൽ). 

റസൂലിനെ (صلى الله عليه وسلم) പറ്റി അല്ലാഹു റഹീം എന്ന് പറഞ്ഞത് പോലെ.

(لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ)

[സൂറത്ത് തൌബ-128]

[തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു റസൂൽ‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം റഊഫും ‘റഹീമും’ ആകുന്നു അദ്ദേഹം.]

-ഈ ആയത്തിൽ റസൂൽ (صلى الله عليه وسلم) നെ പറ്റി അദ്ദേഹം റഊഫും ‘റഹീമും’ ആകുന്നു എന്നാണ് അല്ലാഹു പറഞ്ഞത്. എന്നാൽ അല്ലാഹുവിന്‍റെയും റസൂലിന്റെയും റഹ്മത്ത് ഒരു പോലെ അല്ല. 

(.. لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ) 

[… അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു] 

[സൂറത്ത് ശുഅറ-11]

(وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ)

(ലോകർക്ക് റഹ്മത്തായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.) 

[സൂറത്തുൽ അൻബിയ’ 107]

➖ (ഒരു രിവായത്തിൽ) ഒരു സഹാബി സ്ത്രീ പറഞ്ഞു :

 اللَّهُ ورسوله ارحم منا بأنفسنا 

തീര്‍ച്ചയായും അല്ലാഹുവും അവന്റെ റസൂലും നമ്മളേക്കാളും നമ്മോട് കരുണയുള്ളവരാകുന്നു. 

➖ബിസ്മില്ലാഹി റഹ്മാനിറഹീം എന്നതിൽ ഒരുപാട് പ്രയോജനങ്ങൾ ഉണ്ട്.  ഉലമാക്കൾ ഇതിനെ സംബന്ധിച്ച പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

➖ഇതൊക്കെ ആണ് ബിസ്മില്ലാഹി റഹ്മാനിറഹീം എന്നതിൽ നിന്നും നമുക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ.

[നവാസ് അൽ-ഹിന്ദി (حفظه الله) യുടെ ഖവാഇദുൽ അർബഅ, രണ്ടാമത്തെ ദർസിൽ നിന്നും എടുത്തത്]

Translated from English to Malayalam by: Abu Saeed sa’d binu Umar Al-Hindi

Categories

Knowledge