Skip to content

ദഅവത്തിൽ ഒരു ഹറാമിനെക്കൊണ്ടു നാം സഹായം തേടില്ല… 

അല്ലാമത്തുൽ വാദിഈ മുഖ്ബിൽ റഹിമഹുല്ല പറഞ്ഞു : 

ഒരു പക്ഷേ ഒരു ചെറിയ മജ്‌ലിസിൽ പറഞ്ഞ വാക്കുകൾ വിദൂര സ്ഥലങ്ങളിൽ എത്തിയേക്കാം. ഒരു പക്ഷെ റേഡിയോകളിലും മറ്റു സോഷ്യൽ മീഡിയകളിലും ആവർത്തിക്കപ്പെടുന്നു കാര്യങ്ങൾ കാറ്റത്ത് പാറിപ്പോയേക്കാം (എവിടെയും എത്തില്ല എന്ന് സാരം).അള്ളാഹു (سبحانه وتعالى )യുടെ പക്കൽ നിന്നാണ് ബറകത്ത്. 

ദഅവത്തിൽ ഒരു ഹറാമിനെക്കൊണ്ടു നാം സഹായം തേടില്ല , ദഅവത്തിന്റെ നന്മക്ക് വേണ്ടി ഒരു ബിദ്അത്തും നാം ചെയ്യില്ല, ദഅവത്തിന്റെ നന്മക്ക് വേണ്ടി നിർബന്ധമായ ഒരു കാര്യവും നാം ഉപേക്ഷിക്കുകയുമില്ല. 

വിവർത്തനം : യാസിർ ബ്നു അയൂബ് 

വിവർത്തകന്റെ കുറിപ്പ് :

ഷെയ്ഖ് ഫൗസാൻ( حفظه الله) തന്റെ أجوبة المفيدة എന്ന ഗ്രന്ഥത്തിൽ ബിദ്അത്ത്കാരുടെ ദഅവത്തിനാൽ ഒരുപാട് ആളുകൾക്ക് മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് എന്നു പറഞ്ഞ ചോദ്യകർത്താവിന് മറുപടിയായി ഷെയ്ഖ് പറഞ്ഞതിൽ ഇപ്രകാരം ഉണ്ടായിരുന്നു

 

” ليس العبرة بالكمية فإنما بالكيفية”

എത്ര എന്നുള്ളതിലല്ല പക്ഷെ അത് എങ്ങനെ എന്നുള്ളതിൽ മാത്രമാണ് കാര്യം.

Categories

Knowledge