Skip to content

ബർമയിലെ സാഹചര്യത്തെ പറ്റിയുള്ള ഉപദേശം – സ്വാലിഹ് അൽ ഫൗസാൻ حفظه الله

ചോദ്യം :

احسن الله إليكم فضيلة الشيخ،

ബുദ്ധന്മാരാൽ ഇപ്പോൾ കൂട്ടക്കൊല ചെയ്യപ്പെടുന്ന നമ്മുടെ ബർമയിലെ സഹോദരന്മാരെപ്പറ്റി,  മുസ്ലിംകൾക്കായുള്ള ഉപദേശം ചോദിക്കുന്നു ,  ഇത് കഴിഞ്ഞ കുറെ ദശകങ്ങളായി നടക്കുന്നതിന്റെ തുടർച്ചായനാലോ. ഇത് മറച്ചുവെക്കാൻ ആഗോള മാധ്യമങ്ങൾകിടയിൽ ഒരു അജണ്ടയുണ്ട് എന്നതും വെക്തമായി അറിയാമലോ. 

ഉത്തരം :

ഇത് ബർമയിലെ മാത്രം അവസ്ഥയല്ല . വിവിധ മുസ്ലിം രാജ്യങ്ങളിലും ഇസ്ലാം ഇപ്പോൾ ആക്രമിക്കപെട്ട് കൊണ്ടിരിക്കുകയാണ്. അവിശ്വാസികളുടെ രാജ്യങ്ങൾ മുസ്ലിം രാജ്യങ്ങൾ ആക്രമിക്കുകയും കൈവശപ്പെ ടുതുകയും ചെയ്ത്കൊണ്ടിരിക്കുന്നു. മുസ്‌ലിങ്ങൾ ഒരു ഭരണകൂടം സ്ഥാപിക്കാതിരിക്കാനും, ഇസ്ലാമിന്റെ സാനിധ്യം ഇല്ലാതാക്കാനും അവർ ഉദ്ദേശിക്കുന്നു,  അതിനു വേണ്ടി അവർക്ക് പറ്റാവുന്നത് ഒക്കെ അവർ ചെയുന്നു. 

നിങ്ങൾക്കറിയാമോ അവർ എന്താണ് മുസ്ലിംകളോട് ചെയ്യുനതെന്ന് ?,  അവർ അതിനെ ‘ ജനാധിപത്യം ‘ എന്ന് വിളിക്കുന്നു, അവർക്ക് അവരുടെ പ്രത്യാശാസ്ത്രങ്ങളും നിയമങ്ങളും നമ്മുടെ മേൽ അടിച്ചേല്പിക്കണം.  ജനാധിപത്യം 

മതേതരത്വം എന്നൊക്കെ വിളിച്ചുകൊണ്ട്.  
എന്നാൽ അള്ളാഹു ( سبحانه وتعالى ) അവന്റെ പ്രകാശം പൂർത്തികരിക്കുക തന്നെ ചെയ്യും. നമ്മുടെ മേലുള്ളത്, നമ്മുടെ മുസ്ലിം സാഹോദരന്മാർക് സഹായത്തിനും, ശത്രുക്കളിൽ നിന്നുള്ള സംരക്ഷണത്തിനും വേണ്ടി പ്രാർത്ഥിക്കുക എന്നുള്ളതാണ്. പ്രാർത്ഥിക്കുക എന്നലാതെ വേറെ ഒന്നും ചെയ്യാനുള്ള കഴിവ് നമുക്കില്ല. 

ആർക്കെങ്കിലും ഇതിന് പുറമെ ചെയ്യാൻ കഴിവുണ്ടെൽ അവൻ അത് ചെയ്യട്ടെ.

വിവർത്തനം : ഇർഫാൻ ഇബ്നു സിദ്ധിഖ് 

Source