Skip to content

ശനിയാഴ്ച്ച  ദിവസം ഖളാ ആയതോ സുന്നത്തോ ആയ നോമ്പ് എടുക്കൽ അനുവദനീയമാണോ ?

(വിവർത്തനം ചുരുക്കത്തിൽ )

ചോദ്യം :

ശനിയാഴ്ച്ച  ദിവസം ഖളാ ആയതോ സുന്നത്തോ ആയ നോമ്പ് എടുക്കൽ അനുവദനീയമാണോ ?

-അൽ അല്ലാമഃ  ഷെയ്ഖ്  ഇബ്ൻ ബാസ് റഹിമഹുല്ലാഹ്.

മറുപടി:

അതെ, ശനിയാഴ്ച്ച ദിവസം ഖളാ ആയതൊ സുന്നത്തോ ആയ നോമ്പുകൾ എടുക്കുന്നത് കൊണ്ട് കുഴപ്പമില്ല.

കാരണം ശനിയാഴ്ച്ച നോമ്പെടുക്കുന്നതിനെ നിരോധിച്ചു കൊണ്ടുള്ള ഹദീസ് , അത്  ദുർബലവും ഷാദും സ്വഹീഹായ ഹദീസിനു എതിരുമാണ്.

അപ്പോൾ ഒരാൾ ശനിയാഴ്ച്ച മാത്രമായി നോമ്പെടുക്കുന്നതു കൊണ്ട്  ഒരു തെറ്റുമില്ല.

അല്ലെങ്കിൽ വെള്ളിയാഴ്ചയുടെ കൂടെയോ ഞായറാഴ്ചയുടെ കൂടെയോ, എല്ലാം നല്ലതു തന്നെ. 

. الحمد لله

http://www.ibnbaz.org.sa/mat/13607

കുറിപ്പ്:

ഉമ്മു സലമ رضي الله عنهاയിൽ നിന്ന് ഉദ്ധരിക്കുന്നു:
തീർച്ചയായും റസൂലുല്ലാഹ് صلى الله عليه وسلم കൂടുതലും നോമ്പെടുത്തിരുന്ന ദിവസങ്ങൾ ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു. അദ്ദേഹം പറയുമായിരുന്നു: ഈ രണ്ടു ദിവസങ്ങളും മുശ്രികീങ്ങളുടെ ഈദ് ദിവസങ്ങളാണ്, ഞാൻ അവരോട് എതിരാകാൻ ഉദ്ദേശിക്കുന്നു.

(നസാഈ / ഇബ്ൻ ഖുസൈമ സ്വഹീഹ് ആക്കി)

വിവർത്തനം : അബു അദ്നാൻ അൽഹിന്ദി وفقه الله