Skip to content

ആൽക്കഹോൾ അടങ്ങിയ പെർഫ്യൂമുകളുടെ ഉപയോഗവും വില്പനയും – ഷെയ്ഖ് അബു ബിലാൽ അൽ ഹദ്റമി

بسم الله الرحمن الرحيم 

ചോദ്യം : 

ആൽക്കഹോളിക് പെർഫ്യൂം  ഉപയോഗിക്കുന്നതിന്റെ വിധി എന്താണ് ?എനിക്ക് അത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ കഴിയുമോ? ആ സ്ഥാപനം അത്തറും ഏതാനും ആൽക്കഹോളിക് പെർഫ്യൂമും വിൽക്കുന്നു. 

ഉത്തരം : 

ആൽക്കഹോൾ അടങ്ങിയ  സുഗന്ധദ്രവ്യങ്ങൾ വിൽക്കൽ അനുവദനീയമല്ല. കടയിൽ  ആൽക്കഹോളിക് പെർഫ്യൂംസും അത്തർ പോലുള്ള നോൺ ആൽക്കഹോളിക് പെർഫ്യൂംസും ഉണ്ടെങ്കിൽ,  നോൺ ആൽക്കഹോളിക് പെർഫ്യൂം മാത്രം വിൽക്കാൻ അവൻ ഉടമസ്ഥനോട് സമ്മതം ചോദിക്കട്ടെ, അദ്ദേഹം സമ്മതിക്കുന്നുവെങ്കിൽ അവന്  അവിടെ ജോലി ചെയ്യാം. അല്ലാത്ത പക്ഷം അവൻ മറ്റൊരു ജോലി തിരയുന്നതാവും നല്ലത്. 
ഷെയ്ഖ് അബു ബിലാൽ അൽ ഹദ്റമി

🌐 http://qandabenefits.com/2237/using-alcohol-based-perfume-and-selling-the-same

വിവർത്തനം : അബു ജിഹാദ് മഹറൂഫ്