Skip to content

അബ്ദുസ്സലാം സുല്ലമിയെ പറ്റി ഷെയ്ഖ് അബ്ദുൽ ഹമീദ് അൽഹജൂരീ حفظه الله യോട് ചോദിക്കപ്പെട്ടു

“ഇന്ത്യക്കാരനായ സിൽമി (“സുല്ലമി” എന്നാണ് ചോദ്യകർത്താവ് ഉദ്ദേശിച്ചത്, ഹറകത്ത് ഇല്ലാത്തതിനാൽ ഷെയ്ഖ് തെറ്റി വായിച്ചതാണ്)-യെ കുറിച്ച് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ, ഗയ്ബിയായ ചില വിഷയങ്ങൾ നിഷേധിക്കുന്നവനാണ് അദ്ദേഹമെങ്കിൽ, അല്ലെങ്കിൽ സിഹ്ർ, ചന്ദ്രന്റെ പിളർപ്പ്, ഇസ്റാ’ എന്നിവ അദ്ദേഹം നിഷേധിക്കുന്നു എന്നത് ശരിയാണെങ്കിൽ അദ്ദേഹം ഒരു അഖ്‌ലാനിയാണ്, അദ്ദേഹത്തിനാൽ വഞ്ചിക്കപ്പെടേണ്ടതില്ല. അതുപോലെ അദ്ദേഹത്തിന്റെ മാർഗ്ഗത്തിനാൽ സ്വാധീനിക്കപ്പെടേണ്ട ആവശ്യവുമില്ല. ശിർക്കിനെതിരെ പോരാടുന്നവരെല്ലാം തൗഹീദ് ഉൾകൊള്ളുന്നവർ അല്ല, (അവരിൽ) തൗഹീദ് ഉപേക്ഷിച്ചവനും ഉണ്ടാകാം. ഇനി അവൻ ബുദ്ധിക്ക് തെളിവുകളെക്കാൾ മുൻഗണന നൽകുന്നുണ്ടെങ്കിൽ അവൻ മുഅ്‌’തസിലിയാക്കളു*ടെ മാർഗ്ഗത്തിൽ സഞ്ചരിക്കുന്ന വഴിപിഴച്ച അഖ്ലാനിയാണ്, അതിനാൽ അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ രചനകളെയോ പ്രശംസിക്കേണ്ടതില്ല. അതിനാൽ സ്വാധീനിക്കപ്പെടേണ്ടതുമില്ല, മറിച്ചു അവരുടെ മാർഗ്ഗം നിരാകരിക്കപ്പെടുകയും അവഹേളിക്കപ്പെടുകയുമാണ് വേണ്ടത്. എന്തെന്നാൽ, മുൻകാലത്തും പിൽകാലത്തും ഈ ഉമ്മത്തിനെ നശിപ്പിച്ച, എന്നാൽ മുസ്ലിമീങ്ങൾ ഉൾകൊള്ളുന്നതായ അല്ലാഹുവിന്റെ നാമ വിശേഷണങ്ങളിലും ഒരുപാട് ഗൈബിയായ കാര്യങ്ങളിലും ഉള്ള വിശ്വാസത്തെ നശിപ്പിച്ചതുമായ, മുഅ്‌’തസിലിയാകളുടെ മാർഗ്ഗമാണിത്.

അല്ലാഹു تعالى പറയുന്നു:
_”അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുന്നവർ…”_
(അൽബഖറ: 3)

അതിനാൽ ഒരു മുഅ്‌’മിൻ അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുന്നവനാണ്. അവൻ ബുദ്ധിക്ക് തെളിവുകളുടെമേൽ മുൻഗണന നൽകുകയില്ല. ഈ ഒരു ശുബുഹത്തിനു ശൈഖുൽ ഇസ്ലാം “درء تعارض العقل والنقل” എന്ന ഗ്രന്ഥത്തിനാൽ ഒൻപത് വാല്യങ്ങളിൽ മറുപടി നൽകിയിട്ടുണ്ട്. അതുപോലെ ഇമാം ഇബ്നുൽ ഖയ്യിം “مختصر الصواعق” എന്ന ഗ്രന്ഥത്തിൽ വ്യത്യസ്തമായ രീതികളിൽ ഈ നശിച്ചതും (മറ്റുള്ളവരെ) നശിപ്പിക്കുന്നതുമായ ശുബുഹത്തിനു മറുപടി നൽകിയിട്ടുണ്ട്.

തൗഫീഖ് അല്ലാഹുവിൽ നിന്നാണ്.”

(മുഅ്‌’തസിലിയാക്കൾ: ശിയാക്കൾ, സൂഫികൾ, ഖവാരിജുകൾ എന്നു പറയുന്നതു പോലെ വഴിപ്പിഴച്ചു പോയ മറ്റൊരു വിഭാഗം)

വിവർത്തനം : യാസിർ ഇബ്നു അയ്യൂബ് وفقه الله

Categories

Knowledge