Skip to content

പുകവലിക്കുന്നവനാണോ  താടി വടിച്ചവനാണോ ഇമാമത്തി (നമസ് കാരത്തിനു നേതൃത്വം കൊടുക്കൽ ) ന്റെ കാര്യത്തിൽ മുൻഗണന?

بسم اللــــه الرحمـــــــــن الرحيم

✒ *- അഷെയ്ഖ്  സ്വാലിഹ് അൽ ഉതയ്മീൻ رحمه الله*

✳ *പുകവലിക്കുന്ന ഒരുവനും താടി വടിച്ച ഒരുവനും ഒന്നിച്ചു വരികയും ഇമാമത്തിൻറെ മുൻഗണനാ വിഷയത്തിൽ അവരുടെ ഗുണങ്ങളെല്ലാം സമമാകുകയും ചെയ്താൽ പുകവലിക്കുന്നവനാണ്  ഇമാമത്തിന്  മുൻഗണന.*
എന്തെന്നാൽ അവന്റെ തിന്മയാണ് പല കാരണങ്ങളാൽ ലഘുവായത്:

📍1. താടി വടിക്കൽ ഹറാമാണെന്ന്  സുന്നത്തിൽ പ്രത്യകം
സ്ഥിരപ്പെട്ടതാണ്.
എന്നാൽ പുകവലിയാകട്ടെ അത് പൊതുവായ തെളിവുകളിലൂടെ ഹറാമാക്കപ്പെട്ടതാണ്. അതിനു പ്രത്യകമായ തെളിവ് ഇല്ല.

📍2. താടി വടിക്കുന്നവൻ അവന്റെ തിന്മ പരസ്യമാക്കുന്നവനാണ്. അവന്റെ ഉറക്കിലും അവൻ ഉണർന്നിരിക്കുമ്പോഴും അവന്റെ        ഇബാദത്തിലും അവന്റെ ഒഴിവ് സമയത്തും ആ തിന്മയുടെ അടയാളങ്ങൾ അവന്റെ മേൽ  തുടർച്ചയായി കാണപ്പെട്ടുകൊണ്ടിരിക്കുന്നു.

എന്നാൽ പുകവലിക്കുന്നവനെ സംബന്ധിച്ചിടത്തോളം,
ഇടവേളകളിലായാണ്  അവൻ വലിക്കുന്നത്. സിഗരറ്റ് എല്ലാ സമയവും അവന്റെ വായിൽ ഉണ്ടാകുകയില്ല.
ചില ആളുകളെതൊട്ട്  അതൊരു രഹസ്യമായ കാര്യവുമായിരിക്കാം.

📍3. തീർച്ചയായും താടി വടിക്കൽ ആ വ്യക്തിയിലും  ജമാഅത്തിലും ഇസ്ലാമിന്റെ രൂപഭാവത്തെ മാറ്റിമറിക്കലാണ് .
അത് അമ്പിയാക്കളുടെയും മുർസലീങ്ങളുടെയും അവരെ ഇഹ്സാനോട് കൂടി പിൻപറ്റിയവരുടെയും  രൂപഭാവത്തിൽ നിന്നും തിരിഞ്ഞുകളയലാണ്.

📍4. താടിവടിക്കൽ മജൂസികളിലും (അഗ്നി ആരാധകർ) മുശ്രിക്കീങ്ങളിലും പെട്ട അല്ലാഹുവിന്റെ ശത്രുക്കളോട് സാദൃശ്യപ്പെടലും ഇസ്ലാമിന്റെ രൂപഭാവത്തിൽ നിന്നും ശിർക്കിന്റെയും മജൂസികളുടെയും രൂപഭാവത്തിലേക്കുള്ള മാറ്റവുമാണ്.
അത് റസൂലുല്ലാഹി (صلى الله عليه وسلم) യോടുള്ള അനുസരണക്കേടും
അല്ലാഹുവിന്റെ ശത്രുക്കളോടുള്ള സാദൃശ്യപ്പെടലുമാണ് .
ഈ രണ്ടു ദോഷങ്ങൾ: അനുസരണക്കേടും സാദൃശ്യപ്പെടലും.

📍5. താടി വടിക്കലിൽ അല്ലാഹുവിന്റെ സൃഷ്ടിക്ക് മാറ്റം വരുത്തലുണ്ട് . അത് ശൈത്വാന്റെ കല്പനകളിൽ പെട്ടതാണ്. അള്ളാഹു തആല അവനെ (ശൈത്വാൻ) പറ്റി പറഞ്ഞത് പോലെ :

ِ *وَلَآمُرَنَّهُم فَلَيُغَيِّرُنَّ خَلقَ اللَّهِ ۚ وَمَن يَتَّخِذِ الشَّيطانَ وَلِيًّا مِن دونِ اللَّهِ فَقَد خَسِرَ خُسرانًا مُبينًا. يَعِدُهُم وَيُمَنّيهِم ۖ وَما يَعِدُهُمُ الشَّيطانُ إِلّا غُرورًا .أُولٰئِكَ مَأواهُم جَهَنَّمُ وَلا يَجِدونَ عَنها مَحيصًا*

ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ ശൈത്വാനെ വലിയ്യായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു
അവന്‍ ( ശൈത്വാൻ ) അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും- അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. ശൈത്വാൻ അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല.

*(സൂറഃ നിസാഅ് 119-121)*

ഈ അഞ്ച് കാരണങ്ങളെല്ലാം സൂചിപ്പിക്കുന്നത്  താടി വടിച്ചവനെ അപേക്ഷിച്ച് പുകവലിക്കുന്നവന്റെ തിന്മ ചെറുതാണെന്നതാണ്. അപ്പോൾ പരിഗണിക്കപ്പെടുന്ന ഗുണങ്ങളെല്ലാം സമയമായാൽ അവനാണ് താടിവടിച്ചവനേക്കാൾ  മുൻഗണന.

📚 *[മജ്‌‌‌‌‌‌‌‌മൂഉൽ ഫതാവാ വ റസാഇൽ 15/ 131, 132 ]*

വിവർത്തനം: അബൂ അദ്നാൻ അൽഹിന്ദി

Categories

Knowledge