Skip to content

രാത്രി നമസ്കാരത്തിന് മുമ്പുള്ള ലഘുവായ രണ്ട് റക്അത്തുകളുടെ സുന്നത്തായ രീതി എന്താണ്?

ചോദ്യം : രാത്രി നമസ്കാരത്തിന് മുമ്പുള്ള ലഘുവായ രണ്ട് റക്അത്തുകളുടെ സുന്നത്തായ രീതി എന്താണ്.? പിശാചിന്റെ കെട്ട് അഴിയും എന്ന് ഹദീസിൽ പറഞ്ഞത് കൊണ്ട് ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കുന്നതാണോ സുന്നത്ത് അല്ലെങ്കിൽ രാത്രിയിൽ ഏതു സമയത്തും , അഥവാ രാത്രിയുടെ ആദ്യ ഘട്ടത്തിൽ പോലും സുന്നത്ത് ആണോ..?

ഉത്തരം : ഹദീസ് രാത്രിയുടെ ആദ്യ ഭാഗവും അവസാന ഭാഗവും ഉൾകൊള്ളുന്ന പൊതുവായ അർത്ഥത്തിലുള്ളതാണ്. ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ആഇഷ رضي الله عنها യുടെ ഹദീസിൽ , അവർ പറഞ്ഞു:« റസൂൽ صلى الله عليه وسلم രാത്രി നമസ്കാരത്തിന് വേണ്ടി എഴുന്നേറ്റാൽ, ലഘുവായ രണ്ട് റക്അത്ത് കൊണ്ട് തന്റെ നമസ്കാരം ആരംഭിക്കുമായിരുന്നു ». അബൂ ഹുറൈറഃ رضي الله عنه വിനെ തൊട്ട് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ റസൂൽ صلى الله عليه وسلم പറഞ്ഞു : «നിങ്ങളിലൊരാൾ രാത്രി നമസ്കാരത്തിനായി എഴുന്നേറ്റാൽ തങ്ങളുടെ നമസ്കാരം ലഘുവായ രണ്ട് റക്അത്തുകൾ കൊണ്ട് ആരംഭിപ്പിച്ച്‌ കൊള്ളട്ടെ». അതുപോലെ ഇമാം മുസ്ലിം സൈദ് ഇബ്‌നു ഖാലിദ് അൽ-ജുഹനീ رضي الله عنه പറയുന്നതായി റിപ്പോർട്ട് ചെയ്തു : റസൂൽ صلى الله عليه وسلم യുടെ രാത്രി നമസ്കാരം ഞാൻ സൂക്ഷിച്ച് നോക്കി,« അങ്ങനെ അദ്ദേഹം ലഘുവായ രണ്ട് റക്അത്ത് നമസ്കരിച്ചു, ശേഷം വളരെ ദീർഘമായ രണ്ടും നമസ്കരിച്ചു, പിന്നീട് രണ്ട് റക്അത്ത് നമസ്കരിച്ചു അവ തൊട്ട് മുമ്പത്തേക്കാളും ലഘുവായിരുന്നു, ശേഷം രണ്ട് റക്അത്ത് നമസ്കരിച്ചു,അവ തൊട്ട് മുമ്പത്തേക്കാളും ലഘുവായിരുന്നു, പിന്നീട് രണ്ട് റക്അത്ത് നമസ്കരിച്ചു,അവ തൊട്ട് മുമ്പത്തേക്കാളും ലഘുവായിരുന്നു, വീണ്ടും രണ്ട് റക്അത്ത് നമസ്കരിച്ചു, അവ തൊട്ട് മുമ്പത്തേയ്ക്കാൾ ലഘുവായിരുന്നു, ശേഷം അദ്ദേഹം ഇവ ഒറ്റയാക്കി അവസാനിപ്പിച്ചു, ആകെ മൊത്തം പതിമൂന്ന് റക്അത്ത് » റസൂൽ صلى الله عليه وسلم യുടെ രാത്രി നമസ്കാരത്തെ ക്കുറിച്ച് വന്ന മറ്റു ഹദീസുകളിലേക്ക് നോക്കുമ്പോൾ, മിക്ക ഹദീസുകളിലും ലഘുവായ രണ്ട് റക്അത്തിനെ പരാമർശിപ്പിച്ചിട്ടില്ല എന്ന് കാണാം, രാത്രി നമസ്കാരത്തെ ക്കുറിച്ചു പറയുന്ന ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്ത ഇബ്‌നു അബ്ബാസ് رضي الله عنه വിന്റെ ഹദീസിൽ ഈ രണ്ട് റക്അത്തുകൾ വന്നിട്ടില്ല, ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹുദൈഫ رضي الله عنه വിന്റെ ഹദീസിലും ലഘുവായ രണ്ട് റക്അത്തിനെക്കുറിച്ച് പറയുന്നില്ല, ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്ത ഇബ്‌നു മസ്ഊദ് رضي الله عنه വിന്റെ ഹദീസിലും ഇതിനെക്കുറിച്ച് വന്നിട്ടില്ല,റമദാനിൽ റസൂൽ صلى الله عليه وسلم ഇമാമായി നിന്നതിനെക്കുറിച്ചു പറഞ്ഞ ഹദീസിലും ലഘുവായ രണ്ടു റക്അത്തിനെക്കുറിച്ച് പറഞ്ഞിട്ടില്ല അതുപോലെ റമദാനിലെ രാത്രി നമസ്കാരത്തെ കുറിച്ച് പറഞ്ഞ നുഅമാൻ رضي الله عنه ഹദീസിലും ഇല്ല, മിക്ക സമയങ്ങളിലും റസൂൽ صلى الله عليه وسلم ഇത് ഉപേക്ഷിച്ചതാകാം, ആയതിനാൽ ചില സമയങ്ങളിൽ അങ്ങനെ നമസ്കരിക്കുന്നതിൽ തെറ്റില്ല.
ഇനി ചോദ്യകർത്താവ്‌ പറഞ്ഞ കാരണത്തെക്കുറിച്ചാണെങ്കിൽ, അതായത് ഒരാൾ ഉറക്കിൽ നിന്ന് എഴുന്നേറ്റ് അല്ലാഹുവെ ദിക്ർ ചെയ്താൽ ഒരു കെട്ടഴിയും, എന്നിട്ട് വുളു എടുത്താൽ രണ്ടാമത്തെ കെട്ടും അഴിയും, ശേഷം അവൻ എഴുന്നേറ്റ് നമസ്കരിച്ചാൽ കെട്ടുകൾ പൂർണമായും അഴിയുന്നതാണ്, അങ്ങനെയെങ്കിൽ ലഘുവായ രണ്ടു റക്അത്ത് കെട്ടിനെ കുറഞ്ഞ സമയത്തിൽ അഴിക്കും, ഒരു പക്ഷെ ഈ രണ്ടു ലഘുവായ റക്അത്തുകളുടെ ഹിക്മത്ത് ഇതായിരിക്കാം, ഹിക്മത്ത് ഇതാണെങ്കിലും അല്ലെങ്കിലും ഈ ഒരു കാരണത്തെ ക്കുറിച്ച് ഹദീസിൽ പറഞ്ഞിട്ടില്ല,അതൊരു നിർദ്ധാരണം മാത്രമാണ്. ഒരുപക്ഷെ ഇതിനു പുറകിൽ നമുക്കറിയാത്ത മറ്റു ഹിക്മത്തുകൾ ഉണ്ടായേക്കാം
റസൂൽ صلى الله عليه وسلم മിക്ക സന്ദർഭങ്ങളിലും ഈ രണ്ട് റക്അത്ത് ഉപേക്ഷിച്ചതുകൊണ്ട്,ചില സന്ദർഭങ്ങളിൽ ഇവ നമസ്കരിക്കുന്നതിൽ തെറ്റില്ല എന്നതാണ് ഈ വിഷയത്തിൽ ഏറ്റവും ശരിയായ അഭിപ്രായം

ട്രാൻസ്‌ലേഷൻ: യാസിർ ബ്ൻ അയ്യൂബ്‌

سؤال: يقول ما هي السنة بالركعتين الخفيفتين قبل قيام الليل, هل تسن بعد النوم, للعلة الموجودة في الحديث, تنحل عقدة, أم تسن مطلقًا ولو في أول الليل؟

الجواب: الحديث عام يشمل أول الليل وآخره, في مسلم عَنْ عَائِشَةَ، قَالَتْ: «كَانَ رَسُولُ اللهِ صلى الله عليه وسلم إِذَا قَامَ مِنَ اللَّيْلِ لِيُصَلِّيَ، افْتَتَحَ صَلَاتَهُ بِرَكْعَتَيْنِ خَفِيفَتَيْنِ», وجاء في مسلم, عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم, قَالَ: «إِذَا قَامَ أَحَدُكُمْ مِنَ اللَّيْلِ، فَلْيَفْتَتِحْ صَلَاتَهُ بِرَكْعَتَيْنِ خَفِيفَتَيْنِ», وكذلك في مسلم عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، أَنَّهُ قَالَ: لَأَرْمُقَنَّ صَلَاةَ رَسُولِ اللهِ صلى الله عليه وسلم اللَّيْلَةَ، «فَصَلَّى رَكْعَتَيْنِ خَفِيفَتَيْنِ، ثُمَّ صَلَّى رَكْعَتَيْنِ طَوِيلَتَيْنِ طَوِيلَتَيْنِ طَوِيلَتَيْنِ، ثُمَّ صَلَّى رَكْعَتَيْنِ، وَهُمَا دُونَ اللَّتَيْنِ قَبْلَهُمَا، ثُمَّ صَلَّى رَكْعَتَيْنِ، وَهُمَا دُونَ اللَّتَيْنِ قَبْلَهُمَا، ثُمَّ صَلَّى رَكْعَتَيْنِ، وَهُمَا دُونَ اللَّتَيْنِ قَبْلَهُمَا، ثُمَّ صَلَّى رَكْعَتَيْنِ وَهُمَا دُونَ اللَّتَيْنِ قَبْلَهُمَا، ثُمَّ أَوْتَرَ فَذَلِكَ ثَلَاثَ عَشْرَةَ رَكْعَةً», لكن بالنظر إلى بقية الأحاديث التي صلى بها النبي صلى الله عليها وسلم صلاة القيام, في أحاديث كثيرة ما ذكر فيها الركعتين الخفيفتين, حديث ابن عباس رضي الله عنه في الصحيحين في قيام الليل ما ذكر فيه الركعتين, وحديث حذيفة رضي الله عنه في مسلم لم يذكر أيضًا الركعتين الخفيفتين, حديث ابن مسعود رضي الله عنه في الصحيحين أيضًا لم يذكر الركعتين الخفيفتين, وحديث أبي ذر رضي الله عنه, لما قام بهم النبي صلى الله عليه وسلم قيام رمضان, لم يذكر فيه الركعتين الخفيفتين, وكذلك حديث النعمان بن بشير رضي الله عنه, في قيام رمضان, لم يذكر الركعتين الخفيفتين, فيظهر أنه أحيانًا لا بأس أن يصلي, وكأنه تركها أكثر من فعله صلى الله عليه وسلم, بقي العلة التي ذكرها الأخ, وهو إذا استيقظ من النوم, فذكر الله عز وجل, انحلت عقدة, وإذا توضأ انحلت العقدة الثانية, وإذا قام فصلى انحلت العقد, فكانت ركعتان خفيفتان تنحل العقدة سريعًا, قد يكون ذلك من الحكمة في هاتين الركعتين, ما ذكره الأخ, قد يكون الحكمة ما ذكره هذا, فسواء كانت هذه الحكمة أو غيرها, فليس في الحديث تنصيص على هذه العلة, التي ذكرتها, إنما هو استنباط, وقد يكون هناك حكم أخرى لا نعلمها, فالأصح في هذه المسألة أن الركعتين الخفيفتين, لا بأس أن تصلى في بعض الأوقات, وأكثر فعله صلى الله عليه وسلم هو تركها.

Categories

Knowledge