Skip to content

നിഖാബ് നിർബന്ധമല്ല എന്ന് വാദിക്കുന്നവരുടെ തെളിവുകളും അതിനുള്ള മറുപടിയും – ഭാഗം 1

നിഖാബ് നിർബന്ധമല്ല എന്ന് വാദിക്കുന്നവരുടെ തെളിവുകളും അതിനുള്ള മറുപടിയും – ഭാഗം 1

ഇമാം അബു ദാവൂദ് തന്റെ സുനനിൽ, ആയിഷ رضي الله عنها യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു, അവർ പറഞ്ഞു :
നബി صلى الله عليه وسلم യുടെ സാന്നിധ്യത്തിൽ നേരിയ വസ്ത്രം ധരിച്ചുകൊണ്ട് അസ്മ ബിൻത് അബു ബക്കർ رضي الله عنها പ്രവേശിക്കുകയുണ്ടായി. പ്രവാചകൻ അവളിൽ നിന്ന് തിരിഞ്ഞു കൊണ്ട് പറഞ്ഞു:

“ഓ അസ്മ, ഒരു സ്ത്രീ തന്റെ ആർത്തവം തുടങ്ങുന്ന പ്രായമായാൽ, ഇതും ഇതും അല്ലാതെ (പുറത്ത്) കാണുന്നത് യോജിച്ചതല്ല. (എന്നിട്ട് പ്രവാചകൻ മുഖത്തേക്കും, മുൻ കയ്യിലേക്കും ചുണ്ടി) “.

– അബു ദാവൂദ് റിപ്പോർട്ട്‌ ചെയ്തത്

മറുപടി :

ഷെയ്ഖ് ഉതൈമീൻ رحمه الله പറയുന്നു :

ആയിഷ رضي الله عنها യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഈ ഹദീസ് രണ്ടു കാരണങ്ങൾ കൊണ്ട് ദഈഫ് (ദുർബലം) ആണ്.

ഒന്ന് : ഈ ഹദീസിന്റെ സനദിൽ ആയിഷ رضي الله عنها
യും , അവരിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്ന ഖാലിദ് ബിൻ ദുർറയ്കും തമ്മിൽ “ഇൻഖിതാഅ” അതായത് വിടവുണ്ട്. ഇമാം അബൂദാവൂദ് തന്നെ ഈ ഒരു ദൗർബല്യം “ഖാലിദ് ബിൻ ദുറെയ്ക് ആയിഷ (رضي الله عنها) യിൽ നിന്ന് നേരിട്ട് കേട്ടിട്ടില്ല” എന്ന് പറഞ്ഞുകൊണ്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇമാം അബു ഹാതിമും അതിനെ മുഅൽ (പ്രത്യക്ഷത്തിൽ സഹീഹ് എന്ന് തോന്നുന്ന, എന്നാൽ ഹദീസിന്റെ സിഹ്ഹത്തിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉള്ള) ഹദീസ് ആണ് എന്ന് പറഞ്ഞിട്ടുണ്ട്.

രണ്ട് : ഈ ഹദീസിന്റെ സനദിൽ ദമസ്കസ് കാരനായ സഈദ് ബിൻ ബഷീർ എന്ന വ്യക്തി ഉണ്ട്. അദ്ദേഹത്തെ ഇബ്നു മഹ്ദി ഉപേക്ഷിക്കുകയും, ഇമാം അഹ്മദ്, ഇബ്നു മഈൻ, ഇബ്നുൽ മദീനി എന്നിവർ ദഈഫ് (ദുർബലൻ) എന്ന് വിധിച്ചിട്ടുമുണ്ട്. ഇതെല്ലാം അടിസ്ഥാനമാക്കി ഈ ഹദീസ് ദഈഫ് (ദുർബലം) ആണെന്നും, ഹിജാബ് ധരിക്കുന്നത് നിർബന്ധമാണെന്ന് തെളിയിക്കുന്ന സഹീഹായ ഹദീസുകൾക്ക് ഇത് സമമാവില്ല എന്നും മനസ്സിലാവുന്നു.

അതുപോലെതന്നെ, അസ്മ ബിൻത് അബൂബക്കറിനു , നബി صلى الله عليه وسلم യുടെ ഹിജ്റയുടെ സമയത്ത് തന്നെ അവർക്ക് 27 വയസ്സുള്ളതും പ്രായപൂർത്തിയായവളുമാണ്. അതുകൊണ്ടുതന്നെ തന്റെ മുഖവും മുൻകൈയിലേറെയും പ്രദർശിപ്പിക്കുന്ന നേരിയ വസ്ത്രം ധരിച്ചു നബിയുടെ സാന്നിധ്യത്തിൽ പ്രവേശിക്കാൻ സാധ്യതയില്ല. അല്ലാഹുവിനാണ് കൂടുതൽ അറിയുന്നത്.

ഇനി ഈ ഹദീസ് സ്വഹീഹാണെന്ന് അനുമാനിച്ചാൽ തന്നെ ഇത് ഹിജാബിന്റെ ആയത്ത് ഇറങ്ങുന്നതിനു മുമ്പ് ഉണ്ടായതാവാം എന്തെന്നാൽ ഹിജാബിനെ കുറിച്ചു വന്നിട്ടുള്ള പ്രമാണവാക്യം അടിസ്ഥാനത്തിൽ നിന്നും തിരിഞ്ഞുപോകുന്നതാണ്, അതിനാൽ ആ പ്രമാണവാക്യത്തിന്ന് മുൻഗണന നൽകപ്പെടും.

(رسالة الحجاب : ٢٨ – ٢٩)

ഈ ഹദീസുമായി ബന്ധപ്പെട്ട് ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു :

ഈ ഹദീസിന്റെ സനദ് വിടവുഉള്ളതും (انقطاع) ദൗർബല്യം ഉള്ളതുമാണ്. ഇതുകൊണ്ടുതന്നെ ഈ ഹദീസ് തെളിവായിട്ട് ഉപയോഗിക്കുക എന്നുള്ളത് പാടില്ലാത്തതാണ്. കാരണം അത് ഖാലിദ് ബിൻ ദുർറയ്ക് ആയിഷ رضي الله عنها യിൽ നിന്ന് റിപ്പോർട്ട് ചെയ്തതായിട്ടാണ് സനദിൽ വന്നിട്ടുള്ളത്. അദ്ദേഹമാകട്ടെ ആയിഷ رضي الله عنها യിൽ നിന്ന് കേട്ടിട്ടുമില്ല. അതിനാൽ തന്നെ ഈ ഹദീസിൽ ഒരു വിടവ് സംഭവിച്ചിട്ടുണ്ട്. അഹ്ലുൽ ഇല്മിന്റെ അടുത്ത് മുൻഖതിങ്ങ് ( വിടവ് സംഭവിച്ചിട്ടുള്ള ) ഹദീസുകൾ തെളിവിനായി ഉപയോഗിക്കാറില്ല. അതിനെ ദഈഫ് (ദുർബലം) ആയിട്ടാണ് വിളിക്കപ്പെടുക. അതുപോലെതന്നെ, സനദിലുള്ള സഈദ് ബിൻ ബഷീർ ദഈഫ് ( ദുർബലൻ ) ആണ്. അതിനാൽ തെളിവിനായിട്ട് അദ്ദേഹത്തിന്റെ രിവായത്തുകൾ സ്വീകരിക്കപ്പെടുകയില്ല, അതുപോലെതന്നെ ഇതിന്റെ സനദിൽ തദ്ലീസിന് (നേരിട്ട് കേൾക്കാത്ത റിപ്പോർട്ട്‌ കേട്ടു എന്ന് തോന്നും വിധം പറയുക) അറിയപ്പെട്ട ഖതാദ ഉണ്ട്.

നാലാമത്തെ ദൗർബല്യം : ഇനി ഈ ദൗർബല്യങ്ങൾ ഇല്ല എന്ന് അനുമാനിചാൽ തന്നെ ഇത് ഹിജാബിനെ മുമ്പ് ഇറങ്ങിയതാവാം.

അഞ്ചാമതായി : ഇത്തരത്തിലുള്ള പ്രവൃത്തി അസ്മ رضي الله عنها യിൽ നിന്ന് സംഭവിച്ചു എന്ന് ഊഹിക്കപ്പെടാവുന്നതല്ല. കാരണം അവർ ഒരു “സ്വാലിഹ”യും, ദീനിന്റെ കാര്യത്തിൽ നല്ല ഫിഖ്ഹ് ഉള്ളതുമായ ഒരു സ്ത്രീയായിരുന്നു. ആയിഷ رضي الله عنها യുടെ മൂത്ത സഹോദരിയാണ്. സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പത്ത് പേരിൽ ഒരാളായ സുബൈർ ബിൻ അവാമിന്റെ رضي الله عنه ഭാര്യയുമായിരുന്നു. അതിനാൽ തന്നെ ഹിജാബിന്റെ ആയത്ത് ഇറങ്ങിയതിനു ശേഷം അവർ നബി صلى الله عليه وسلم യുടെ സാന്നിധ്യത്തിൽ നേരിയതും, മുഖവും കൈകളും കാണിക്കുന്നതുമായ വസ്ത്രം ധരിച്ചു പ്രത്യക്ഷപ്പെടുക എന്നത് അവർക്കു ചേർന്നതല്ല. ഇതെല്ലാമാണ് ഈ ഹദീസ് സഹീഹ് ആവുന്നതിനെതിരെ നിൽക്കുന്ന കാര്യങ്ങൾ.

https://bit.ly/2HyOybO

Categories

women

Tags

,