Skip to content

​”ദുൽ-ഹിജ്ജ ആദ്യ പത്തിലെ നോമ്പിനെ കുറിച്ചുള്ള ഒരു ചോദ്യവും അതിന് ഷെയ്ഖ് മുഖ്ബിൽ റഹിമഹുള്ളയുടെ മറുപടിയും.”

ചോദ്യം : എല്ലാ വർഷവും ദുൽ-ഹിജ്ജ യിലെ പത്ത് ദിവസം നോമ്പെടുക്കാൻ ഒരു സ്ത്രീ നേർച്ച ചെയ്തു, പക്ഷേ അവരുടെ വിവാഹ ശേഷം അവരുടെ ഭർത്താവ് നോമ്പ് തുടരാൻ അനുമതി നൽകിയില്ല, അങ്ങനെയിരിക്കെ ആ സ്ത്രീ എന്ത് ചെയ്യണം .?

ഉത്തരം (ഷെയ്ഖ് മുഖ്‌ബിൽ ) : ദുൽ-ഹിജ്ജയിലെ പത്ത് ദിവസം റസൂൽ ﷺ പ്രത്യേകമായി നോമ്പെടുത്തതായി (കാണിക്കുന്ന) ഒന്നും സ്ഥിരപ്പെട്ടിട്ടില്ല.

റസൂൽ ﷺപറഞ്ഞതായി ഇബ്‌നു അബ്ബാസിനെ തൊട്ടു ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ റസൂൽ ﷺ പറഞ്ഞു : “ദുൽ-ഹിജ്ജയിലെ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു കർമ്മവുമില്ല.”, റസൂൽ ﷺ യോട് പറയപ്പെട്ടു:”അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് പോലും.?”,നബി ﷺ പറഞ്ഞു: “അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് പോലും, (പക്ഷേ )ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോവുകയും അതിലൊന്നും തന്നെ തിരിച്ചു വരാതിരിക്കുകയും ചെയ്താൽ ഒഴികെ” 

അറഫാ ദിനത്തിലെ നോമ്പ് അല്ലാതെ മറ്റൊരു നോമ്പും ദുൽ-ഹിജ്ജയിലെ പത്തിൽ റസൂൽ ﷺ യെ തൊട്ട് (സ്ഥിരപ്പെട്ട് )വന്നിട്ടില്ല. അബൂ ഖതാദ رضي الله عنه പറഞ്ഞു :റസൂൽ ﷺ പറഞ്ഞു : “അറഫാ ദിനത്തിലെ നോമ്പിനാൽ കഴിഞ്ഞുപോയ വർഷത്തിലേയും വരാനിരിക്കുന്ന വർഷത്തിലേയും പാപങ്ങൾ പൊറുക്കപെടും” ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസ്.

ഇവ അടിസ്ഥാനമാക്കി ഒരുപാട് ഇബാദത്തുകൾ ചെയ്യാൻ ഞാൻ നസീഹത്ത് തരുന്നു, എന്നാൽ പ്രത്യേകമായി നോമ്പെടുക്കൽ റസൂൽ ﷺ യെ തൊട്ടു സ്ഥിരപ്പെട്ടിട്ടില്ല, ഇനി ആരെങ്കിലും നോമ്പെടുത്താൽ മേൽ പറഞ്ഞ ഇബ്ൻ അബ്ബാസ് رضي الله عنهما വിന്റെ ഹദീസിന്റെ ഉമൂമിയത്ത്(generality) കാരണം അദ്ദേഹത്തെ എതിർക്കാനോ അദ്ദേഹം ബിദ്അത് ചെയ്തു എന്ന പറയാനോ നമുക്ക് സാധിക്കില്ല.
ദുൽ-ഹിജ്ജയിലെ പത്തിൽ നോമ്പെടുക്കാനുള്ള അവരുടെ നേർച്ചയെ ക്കുറിച്ചാണെങ്കിൽ, അവർക്കത്  (പൂർത്തീകരിക്കൽ ) അനിവാര്യമാണ് എന്നാണ് പ്രത്യക്ഷാർത്ഥം (മനസ്സിലാകുന്നത്). കാരണം റസൂൽ ﷺ പറഞ്ഞു : ആർ അല്ലാഹുവിനെ അനുസരിക്കാൻ നേർച്ച ചെയ്‌തുവോ അവൻ അല്ലാഹുവിനെ അനുസരിക്കട്ടെ, ആർ അല്ലാഹുവിനെ ധിക്കരിക്കാൻ നേർച്ച ചെയ്തുവോ അവൻ അല്ലാഹുവിനെ ധിക്കരിക്കാതിരിക്കട്ടെ” ഇതൊരു തിന്മ ചെയ്യാനുള്ള നേർച്ച അല്ല , റസൂൽ ﷺ നോമ്പ് നേർച്ച ആക്കുന്നതിനെക്കുറിച്ച് പറഞ്ഞു : “നോമ്പ് അദ്ദേഹത്തിൽ നിർബന്ധമായിരിക്കെ -ചില രിവായത്തുകളിൽ നോമ്പിന്റെ നേർച്ച (ബാക്കിയിരിക്കെ) -ആരെങ്കിലും മരണപ്പെട്ടാൽ അദ്ദേഹത്തിനെ വലിയ്യ്‌ ആ നോമ്പ് എടുത്ത് കൊള്ളട്ടെ  “, അവർ സ്വന്തത്തിൽ തന്നെ നിർബന്ധമാക്കിയ കാര്യത്തിൽ നിന്ന് അവരെ തടഞ്ഞ് നിർത്തൽ ഭർത്താവിന് അനിവാര്യമല്ല. അതെ , ഭർത്താവ് അടുക്കൽ ഉണ്ടായിരിക്കെ അദ്ദേഹത്തിന്റെ അനുവാദം ഇല്ലാതെ നോമ്പെടുക്കൽ-ചില രിവായത്തിൽ സുന്നത്ത് നോമ്പെടുക്കൽ- റസൂൽ ﷺ നിരോധിച്ചിട്ടുണ്ട്.

എന്നാൽ ഇത് അവർ അവരുടെ സ്വന്തത്തിനു തന്നെ നിർബന്ധമാക്കിയിരിക്കുന്നു, അതിനാൽ പ്രത്യക്ഷാർത്ഥം (മനസ്സിലാവുന്നത്) അവരെ തടയാതിരിക്കുക എന്നത് ഭർത്താവിനു നിർബന്ധമാണ് .

( راجع كتاب : (قمع المعاند 2/ 574- 575
വിവർത്തനം : യാസിർ ബ്നു അയ്യൂബ് 

Categories

Knowledge