Skip to content

അറഫാ ദിവസം – ഇമാം അന്നവവീ

بسم الله الرحمن الرحيم

يوم عرفة (അറഫാ ദിവസം)

ഇമാം അന്നവവീ رحمه الله അറഫാ ദിവസത്തെ കുറിച്ചു പറഞ്ഞു:

വർഷത്തിൽ ദുആക്ക് ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് അത്. ദിക്റിലും ദുആഇലും ഖുർആൻ പാരായണത്തിലും ഒരു മുസ്ലിം അവന്റെ കഴിവ് ചെലവഴിക്കലാണ് ഈ ദിവസം അഭികാമ്യം. അത് പോലെ വ്യത്യസ്തങ്ങളായ ദുആകളിയിലൂടെയും ദിക്റുകളിലൂടെയും അവനും അവന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പണ്ഡിതന്മാർക്കും അവനോട് നന്മ ചെയ്യുന്നവർക്കും മറ്റു മുസ്ലീങ്ങൾക്കും വേണ്ടി ദുആ ചെയ്യുക, അതിന് ഭംഗം വരുത്തുന്ന എല്ലാ കാര്യങ്ങളെയും സൂക്ഷിക്കുക. ദീനിന് എതിരാകുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും പാപമോചനം തേടൽ വർധിപ്പിക്കുകയും ചെയ്യുക. അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും പുകഴ്ത്തികൊണ്ടും റസൂൽ صلى الله عليه وسلم യുടെമേൽ സ്വലാത്തും സലാമും ചൊല്ലിക്കൊണ്ടും അവൻ ദുആ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക.

തിരഞ്ഞെടുക്കപ്പെട്ട ചില ദുആകൾ:

“اللهم آتنا في الدنيا حسنة، وفي الآخرة حسنة و، قنا عذاب النار “

اللهم إني ظلمت نفسي ظلما كثيرا، وإنه لا يغفر الذنوب إلا أنت فاغفر لي مغفرة من عندك، وارحمني إنك أنت الغفور الرحيم

📚 الأذكار للنووي رحمه الله

ആശയ വിവർത്തനം: അബു അദ്നാൻ അൽഹിന്ദി حفظه الله

Categories

Knowledge