Skip to content

ശവ്വാലിലെ 6 നോമ്പിൻ്റെ ശ്രേഷ്ടതകൾ – ശൈഖ് ഉസൈമീൻ

ശൈഖ് ഉസൈമീൻ റാഹിമഹുല്ലയോട് ചോദിക്കപ്പെട്ടു .

ചോദ്യം : ശവ്വാലിലെ 6 നോമ്പിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ?തുടർച്ചയായിട്ടാണോ അതോ അല്ലാതെയാണോ അവ നോൽക്കേണ്ടത്?

ഉത്തരം:

അതെ, ശവ്വാലിൽ നിന്ന് 6 ദിവസങ്ങളിലെ നോമ്പുകൾക്ക് ശ്രേഷ്ടത ഉണ്ട്. റസൂൽ صلى الله عليه وسلم യിൽ നിന്ന് ഹദീസ് വന്നത് പോലെ “ആരാണോ റമളാനിനെ തുടർന്ന് ശവ്വാലിൽ നിന്ന് ആറെണ്ണം എടുക്കുന്നത് അവൻ ഒരു വർഷം നോമ്പ് എടുത്തവനെ പോലെയാണ്”.

അഥവാ; ആറ് നോമ്പ്.

റമളാൻ മുഴുവൻ തീർന്നിട്ടല്ലാതെ ഈ ആറ് നോമ്പ് ശരിയാവുകയില്ല എന്നത് ജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട്‍ റമളാനിലെ ഖളാഅ്‌ ഉണ്ടെങ്കിൽ അത് ആദ്യം നോൽക്കട്ടെ, പിന്നെ ശവ്വാലിലെ ആറും.

ഇനി ഒരാൾ ഖളാഅ്‌ വീട്ടാതെ ശവ്വാലിലെ ആറ് നോമ്പെടുത്താൽ അവന് ഈ പ്രതിഫലം ലഭിക്കുകയില്ല. ഖളാഅ്‌ന് മുമ്പുള്ള സുന്നത്തു നോമ്പിന്റെ സ്വീകാര്യതയെ കുറിച്ച് നാം സംസാരിച്ചാലും ഇല്ലെങ്കിലും.

അതാണ് നബി صلى الله عليه وسلم പറഞ്ഞത് : “ആരാണോ റമളാനിനെ തുടർന്ന് എടുത്തത്….” എന്ന്. റമളാനിൽ നിന്ന് കുറച്ച് നോമ്പെടുത്താൽ “റമളാനിലെ കുറച്ചെടുത്താൽ” എന്നാണ് പറയുക, റമളാൻ എടുത്തു എന്നു പറയുകയില്ല.

തുടർച്ചയായും അല്ലാതെയും ആറു നോമ്പെടുക്കൽ അനുവദനീയമാണ്. എങ്കിലും തുടർച്ചയാണ് ഉത്തമം.പെട്ടെന്നാകുന്നതിൽ വൈകിപ്പിച്ചു കൊണ്ട് നോമ്പ് എടുക്കാതിരിക്കുക എന്ന അവസ്ഥയില്ല എന്നതുള്ളത് കൊണ്ട്.”

【فتاوى ابن عثيمين –رحمه الله- كتاب الدعوة (1/52-53)】

المجموعة السلفية
مجموعة تنتشر فيها فوائد والصوتيات في اللغة الملبارية بمنهج سلفنا الصالح رضوان الله عليهم.