Skip to content

നിസ്കാരത്തിന്റെ ശർത്തുകളും റുക്നുകളും വാജിബുകളും – അബു അദ്നാൻ സജീർ

നിസ്കാരത്തിന്റെ ശർത്തുകളും റുക്നുകളും വാജിബുകളും,
“شروط الصلاة وأركانها وواجباتها” എന്ന ഷെയ്ഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رحمه الله യുടെ കിതാബിന്റെ ദർസുകൾ.

അവലംബം: അഷെയഖ്‌ അൽ അല്ലാമാ മുഹമ്മദ് അമാൻ അൽ ജാമി رحمه الله യുടെ വിശദീകരണം.

മുദരിസ്‌: അബൂ അദ്നാൻ അൽ ഹിന്ദി وفقه الله, മർക്കസു ഉലൂമിസ്സുന്ന, മഞ്ചേരി.

ദർസ് 01 ⬇️⬇️⬇️ (നിസ്കാരത്തിന്റെ ശർത്തുകൾ 9 എണ്ണമാകുന്നു, 1.ഇസ്ലാം, ഒരു മുശ്രിക്കിന്റെയോ കാഫിറിന്റെയോ ഒരു സൽകർമ്മം പോലും സ്വീകരിക്കപ്പെടുകയില്ല, ശർത്തും റുക്നും തമ്മിലുള്ള വ്യത്യാസം.)

ദർസ് 02 ⬇️⬇️⬇️ (2.ബുദ്ധി, 3.വകതിരിവ്, ചെറിയ കുട്ടികളെ സ്വഫ്ഫിൽ നിർത്താമോ?)

ദർസ് 03 ⬇️⬇️⬇️ (4.വുദു, വുദൂഇന്റെ ശർത്തുകൾ 10,കല്ലുകൊണ്ട് വൃത്തിയാക്കൽ, ചെരിപ്പ് ധരിച്ച് നിസ്കരിക്കൽ)

ദർസ് 04 ⬇️⬇️⬇️ (വുദൂഇന്റെ ശർത്തുകൾ : വെള്ളം ശുദ്ധിയുള്ളതായിരിക്കൽ, വെള്ളം ഹലാലായിരിക്കുക, തൊലിയിൽ വെള്ളം പ്രവേശിക്കുന്നതിന് തടസ്സമാകുന്നത് നീക്കം ചെയ്യൽ, വുദൂഇന്റെ വാജിബുകൾ 6.)

ദർസ് 05 ⬇️⬇️⬇️ (വുദൂഇന്റെ വാജിബുകൾ 6 : ചെവി രണ്ടും തടവൽ, കാലുകൾ രണ്ടും കണങ്കാൽ ഉൾപ്പെടെ കഴുകൽ, ക്രമം പാലിക്കൽ)

ദർസ് 06 ⬇️⬇️⬇️ (വുദൂ മുറിയുന്ന കാര്യങ്ങൾ 8. ഭാഗം:01, സ്ത്രീകളെ തൊട്ടാൽ വുദു മുറിയുമോ?, ഛർദ്ദി വുദൂഇനെ മുറിക്കുമോ?)

ദർസ് 07 ⬇️⬇️⬇️ (വുദൂ മുറിയുന്ന കാര്യങ്ങൾ 8. ഭാഗം:02, മയ്യിത്ത് കുളിപ്പിച്ചാൽ വുദു മുറിയുമോ? നിസ്കാരത്തിന്റെ ശർത്തുകൾ 9 (തുടരുന്നു): 5.ഔറത്ത് മറക്കൽ, പുരുഷന്റെയും സ്ത്രീയുടെയും ഔറത്ത്. 6.നജ്‌സിനെ നീക്കം ചെയ്യൽ, നിസ്കാരത്തിനിടയിൽ വസ്ത്രത്തിൽ നജ്സുണ്ടെന്ന് അറിഞ്ഞാൽ എന്ത് ചെയ്യണം?)

ദർസ് 08 ⬇️⬇️⬇️ (7.നിസ്കാരത്തിന് സമയമാകുക, 8.ഖിബ്‌ലക്ക് മുന്നിടുക)

ദർസ് 09 ⬇️⬇️⬇️ (9.നിയ്യത്ത്, നിയ്യത്ത് ചൊല്ലിപ്പറയൽ ബിദ്അത്ത്.

ദർസ് 10 ⬇️⬇️⬇️ (നിസ്കാരത്തിന്റെ റുക്നുകൾ 14. ഭാഗം: 1, 1.നിന്ന് നിസ്കരിക്കൽ, 2.തക്ബീറത്തുൽ ഇഹ്‌റാം, 3.ഫാതിഹ ഓതൽ, 4.റുകൂഅ°, 5.റുകൂഇൽ നിന്ന് ഉയരൽ. ഫാതിഹ ഓതാത്തവന് നിസ്കാരമില്ല, റുകൂഇൽ നിന്ന് ഉയർന്നതിന് ശേഷം കൈ കെട്ടണമോ വേണ്ടയോ?)

ദർസ് 11 ⬇️⬇️⬇️ (നിസ്കാരത്തിന്റെ റുക്നുകൾ 14. ഭാഗം: 2, 6.അവയവങ്ങളിന്മേലായി സുജൂദ് ചെയ്യൽ, 7.സുജൂദിൽ നിന്ന് ഉയരൽ, 8.സുജൂദുകൾക്കിടയിലുള്ള ഇരുത്തം, 9.എല്ലാ ഓരോ റുക്നിലും അടക്കം പാലിക്കൽ.)

ദർസ് 12 ⬇️⬇️⬇️ (നിസ്കാരത്തിന്റെ റുക്നുകൾ 14. ഭാഗം: 3,10.ക്രമം പാലിക്കൽ, 11.അവസാനത്തെ തശഹുദ്, 12.അതിനുവേണ്ടിയുള്ള ഇരുത്തം, 13.റസൂൽ صلى الله عليه وسلم യുടെ മേൽ സ്വലാത്ത്‌ ചൊല്ലൽ, 14.രണ്ട് സലാം വീട്ടൽ. ഒന്നാമത്തെ റുക്നുനുള്ള തെളിവുകൾ.)

ദർസ് 13 ⬇️⬇️⬇️ (തക്ബീറത്തുൽ ഇഹ്‌റാം, പ്രാരംഭ പ്രാർത്ഥന, രണ്ടാമത്തെ റുക്നുനുള്ള തെളിവുകൾ.)

ദർസ് 14 ⬇️⬇️⬇️ (പ്രാരംഭ പ്രാർത്ഥനയുടെ വിശദീകരണം, ഇസ്തിആദയുടെ ( الاستعاذة ) വിധി?)

ദർസ് 15 ⬇️⬇️⬇️ (ഫാതിഹയുടെ അർത്ഥം)