Skip to content

ആത്മാവുള്ളവയുടെ ചിത്രമുണ്ടാക്കുന്നതിന്റെ വിധിയെന്താണു എന്ന് നിന്നോട്‌ ചോദിക്കപ്പെട്ടാൽ…  – ശൈഖ് യഹ്‌യ 

ഷെയ്ഖ്‌ യഹ്‌യ حفظه الله പറയുന്നു :

“♦ആത്മാവുള്ളവയുടെ ചിത്രമുണ്ടാക്കുന്നതിന്റെ വിധിയെന്താണു എന്ന് നിന്നോട്‌ ചോദിക്കപ്പെട്ടാൽ ,

◾ നീ പറയുക : ആത്മാവുള്ളവയുടെ ചിത്രമുണ്ടാക്കുന്നത്‌ വൻ പാപങ്ങളിൽ പെട്ട പാപമാണു. 

അതിനുള്ള തെളിവ്‌ ഇബ്നു മസ്‌ഊദ്‌ رضي الله عنه ഉദ്ധരിച്ച ഹദീസാണു. അന്ത്യ നാളിൽ ഏറ്റവും കഠിനമായി ശിക്ഷിക്കപ്പെടുന്ന ആളുകൾ (ആത്മാവുള്ളവയുടെ) ചിത്രമുണ്ടാക്കുന്നവരാണു. (متفق عليه)

അബൂ ജുഹൈഫ رضي الله عنه ഉദ്ധരിക്കുന്ന ഹദീസിൽ വന്നിട്ടുണ്ട്‌ , അദ്ധേഹം പറഞ്ഞു : നായയുടെയും രക്തത്തിന്റെയും വില നബി صلى الله عليه وسلم നിഷിദ്ധമാക്കി. ചിത്രമുണ്ടാക്കുന്നവരെ ശപിക്കുകയും ചെയ്തു. (البخاري)

♦ജീവനുള്ളവയുടെ ചിത്രമുണ്ടാക്കുന്നതിനു ശിർക്കുമായുള്ള ബന്ധമെന്താണെന്ന് നിന്നോട്‌ ചോദിക്കപ്പെട്ടാൽ , 

◾നീ പറയുക : ചിത്രമുണ്ടാക്കുന്നവൻ അല്ലാഹുവെ സൃഷ്ടിപ്പിന്റെ കാര്യത്തിൽ അനുകരിക്കാനും അവനു പങ്കാളിയാകാനുമാണു ശ്രമിക്കുന്നത്‌. 
അതിനുള്ള തെളിവ്‌ , ആഇശ رضي الله عنها റിപ്പോർട്ട്‌ ചെയ്യുന്ന ഒരു ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്‌.
നബി صلى الله عليه وسلم പറഞ്ഞു : അന്ത്യ നാളിൽ ഏറ്റവും കഠിനമായി ശിക്ഷിക്കപ്പെടുന്ന മനുഷ്യർ സൃഷ്ടിപ്പിൽ അല്ലാഹുവെ അനുകരിക്കാൻ ശ്രമിക്കുന്നവരാണു. (متفق عليه)

അത്‌ പോലെ തന്നെ അബൂ ഹുറൈറ رضي الله عنه വിന്റെ ഹദീസിൽ വന്നിട്ടുണ്ട്‌. നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു : എന്റെ സൃഷ്ടിപ്പിനെ പോലെ തന്നെ സൃഷ്ടിക്കാൻ ശ്രമിച്ചവനേക്കാൾ അക്രമി മറ്റാരുണ്ട്‌ (متفق عليه) ” 
  المبادئ المفيدة في التوحيد والفقه والعقيدة للشيخ العلامة يحيى بن علي الحجوري حفظه الله 

വിവർത്തനം : അബൂ ഇബ്‌റാഹീം  സുഹൈൽ
– غفر الله له ولوالديه –